ഇടുക്കി: ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. പന വളച്ചുകെട്ടി ഹീറോ ആകാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചെറുതോണിയുടെ പാലം വളച്ചു കെട്ടി നിര്‍വൃതി കൊള്ളുകയാണ് ഡീന്‍ കുര്യാക്കോസ്. ബാഹുബലിയിലെ പ്രഭാസ് ആകാന്‍ ആണ് ശ്രമിക്കുന്നത്. ഡീന്‍ കുര്യാക്കോസ് ഒരു പാഴ്ജന്മമമാണെന്നും സിവി വര്‍ഗീസ് വിമര്‍ശിച്ചു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന്റെ തൊടുപുഴ മണ്ഡലവും എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നും സി വി വര്‍ഗീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം എംഎം മണി ഇടുക്കിക്ക് അപമാനനവും അധിക ബാധ്യതയുമാണെന്ന് പറഞ്ഞ് ഡീന്‍ കുര്യാക്കോസ് രംഗത്തുവന്നിരുന്നു.
എംഎം മണിയുടെ ചെലവിലല്ല ഇടുക്കിയിലെ ജനപ്രതിനിധികള്‍ ജീവിക്കുന്നതെന്നും ഡീന്‍ പറഞ്ഞു. സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനത്തില്‍ പിജെ ജോസഫ് എംഎല്‍എ പങ്കെടുക്കാത്തതിനെതിരെ എംഎം മണി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഡീന്‍ കുര്യാക്കോസിന്റെ മറുപടി.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം