കൊച്ചി: തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഒറ്റയാളും വന്നില്ല. എല്ലാവരെയും സഹായിക്കുന്ന സുരേഷ് ഗോപി പോലും ഒന്നും ചോദിച്ചില്ല. അയാളെയും താൻ അഭിനയിക്കാന്‍ വിളിച്ചു. നാലുദിവസത്തേയ്ക്ക് 60 ലക്ഷം രൂപയാണ് ചോദിച്ചത്.ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പൃഥ്വിരാജിന്റെയൊക്കെ പിന്നാലെ നടന്നിട്ടുണ്ട്. കാരുണ്യത്തെ കുറിച്ച് അഭിപ്രായം പറയുന്നയാള്‍ തന്നോട് ഒരു കാരുണ്യവും കാട്ടിയില്ലെന്നും കൈതപ്രം വിമര്‍ശിച്ചു.
‘ലോകത്ത് എവിടെയും അതിരില്ല, സ്നേഹത്തിനും അതിരില്ല’ എന്ന പശ്ചാത്തലത്തിലുള്ള എന്റെ കവിത സിനിമയാക്കണം എന്ന് തോന്നി. ഗള്‍ഫിലുള്ള ഒരാള്‍ സഹായിച്ചു. അടുത്ത് തന്നെ ചിത്രം റിലീസ് ചെയ്യും. ചിത്രീകരണം പൂര്‍ത്തിയായിട്ട് 12 കൊല്ലമായി. ആരും എടുക്കാന്‍ ഉണ്ടായില്ല. ഇപ്പോള്‍ ഒരാള്‍ വന്നിട്ടുണ്ട്. സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഒരു പാകിസ്ഥാനി കേരളത്തില്‍ വരുന്നു എന്നതാണ് അന്ന് സംഭവമാക്കിയത്. പാകിസ്ഥാനി കേരളത്തില്‍ വന്നാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ചു.സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വരെ ലഭിച്ചിട്ടുണ്ട്. പൊലീസ് അനാവശ്യമായി ഇടപെടുന്നു എന്ന് കാണിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്കി. മുഖ്യമന്ത്രി അന്ന് തന്നെ ഇടപെട്ടു’- കൈതപ്രം പറഞ്ഞു.
‘എന്റെ മോന് പുറത്ത് പഠിക്കുന്നുണ്ടായിരുന്നു. മോന് വഴിയാണ് പാകിസ്ഥാനിയുമായി പരിചയപ്പെടുന്നത്. വിളിച്ചപ്പോള്‍ വന്ന് അഭിനയിച്ചിട്ട് പോയി. അയാള്‍ ശരിക്കും പാകിസ്ഥാനി അല്ല. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നയാള്‍ ആയിരുന്നു. ലണ്ടനില്‍ നിന്ന് വന്ന് പോയി അത്രമാത്രം. ഇവിടെയുള്ള ഒരു നടനും പുതുമ ഉണ്ടെന്ന് വിചാരിച്ച് പോലും അന്ന് ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നില്ല. കാരുണ്യത്തെ കുറിച്ച് അഭിപ്രായം പറയുന്ന സുരേഷ് ഗോപി പോലും ഒന്നും ചോദിച്ചില്ല. അയാള്‍ക്ക് വേണ്ടി ഒരു പാട് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. സുരേഷ് ഗോപിയോട് വിരോധം ഒന്നുമില്ല. ഇപ്പോള്‍ ഞാന്‍ അയാളുടെ പടത്തില്‍ പാട്ട് എഴുതി.വിരോധത്തിലും സ്നേഹത്തിലൊന്നും കാര്യമില്ല. ജീവിതമാണ് മുന്നോട്ടുപോകേണ്ടത്.’- കൈതപ്രം വ്യക്തമാക്കി.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം