മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി എന്ന കേസിൽ പ്രശസ്ത ബോളിവുഡ് നടൻ ദലീപ് താഹിലിന് രണ്ടുമാസത്തെ തടവുശിക്ഷ. 2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച ശേഷം ദലീപ് ഓടിച്ച വാഹനം നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചുകയറുകയായിരുന്നു. ഈ ഓട്ടോയിലുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ധർ മൊഴി നൽകിയതിനുപിന്നാലെയാണ് നടൻ ദലീപിന് തടവുശിക്ഷ വിധിച്ചത്. അപകടം നടക്കുമ്പോൾ നടൻ മദ്യലഹരിയിലായിരുന്നെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. ഇത് പരിശോധിച്ച മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
മുംബൈയിലെ ഖർ പ്രദേശത്തായിരുന്നു സംഭവം നടന്നത്. ജെനീറ്റാ ഗാന്ധി, ഗൗരവ് ചഘ് എന്നിവരായിരുന്നു ദലീപിന്റെ കാർ പാഞ്ഞുകയറിയ ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഇതിൽ ജെനീറ്റയ്ക്ക് പുറത്തും കഴുത്തിലുമാണ് പരിക്കേറ്റത്.
സംഭവം നടന്നതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച താരം ഗണേശ ചതുർത്ഥി ഘോഷയാത്രയ്ക്കിടെയുണ്ടായ ഗതാഗത തടസ്സത്തിൽപ്പെടുകയായിരുന്നു. അന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത ദലീപിനെ ജാമ്യത്തിൽ വിടുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത താരം രക്തപരിശോധനയ്ക്ക് വിസമ്മതിച്ചത് വാർത്തയായിരുന്നു. സംഭവം നടന്ന് അഞ്ചുവർഷത്തിന് ശേഷമാണിപ്പോൾ 65-കാരനായ നടനെതിരെ വിധി വന്നിരിക്കുന്നത്.
1990-കളിൽ ബോളിവുഡ് ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ദലീപ് താഹിൽ. 1993-ൽ പുറത്തിറങ്ങിയ ഡർ എന്ന ചിത്രത്തിലെ കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. സണ്ണി ഡിയോളിന്റെ പിതാവിന്റെ വേഷമായിരുന്നു ദലീപ് അവതരിപ്പിച്ചത്. തുടർന്ന് ബാസിഗർ, രാജാ, ഖയാമത് സേ ഖയാമത് തക്, ഗുലാം, സോൾജിയർ, ഗുപ്ത്, കഹോ നാ പ്യാർ ഹേ, അജ്നബീ, രാ വൺ, മിഷൻ മംഗൾ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം