പൂനെ: മഹാരാഷ്ട്രയില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. റെഡ് ബോര്‍ഡ് അക്കാദമിയുടെ വിമാനമാകേണ്ട ഭാരമതി എയര്‍ ഫീല്‍ഡ്സിന് സമീപമാണ് ഇടിച്ചിറക്കിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതര്‍. സംഭവത്തില്‍ അനേഷണം ആരംഭിച്ച് ഡിജിസിഎ.
ലാന്‍ഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് സംഭവം. പരിശീലന വിമാനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്.
ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു. ബാരാമതി താലൂക്കിലെ കട്ഫാല്‍ ഗ്രാമത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. എന്തുകൊണ്ടാണ് വിമാനം തകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം