പാലക്കാട്: വാഹന പരിശോധന സമയത്ത് യാത്രക്കാരോട് മാന്യമായി ഇടപെടണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
പലപ്പോഴും പോലീസ് പരുഷമായി പെരുമാറുന്നുണ്ടെന്ന് കമ്മീഷനിൽ ലഭിക്കുന്ന പരാതികളിൽ നിന്നും വ്യക്തമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
വാഹന പരിശോധനാ സമയത്ത് വാഹനത്തിന്റെ രേഖകളുടെയോ , ലൈസൻസിന്റെയോ പകർപ്പ് മാത്രമാണ് ഹാജരാക്കുന്നതെങ്കിൽ ഒരു കാരണവശാലും വാഹനം പിടിച്ചുവയ്ക്കുരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. നിശ്ചിത സമയ പരിധിക്കുള്ളിൽ രേഖകളുടെ അസൽ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
പരിശോധനാ വേളയിൽ രേഖകൾ ഇല്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ പാടില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലംഘിച്ചതിനെതിരെ പൊതു പ്രവർത്തകനായ മാങ്കാവ് സ്വദേശി റെയ്മന്റ് ആന്റണി സമർപ്പിച്ച പരാതി തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്.
ആനക്കല്ലിൽ പട്ടികവർഗ്ഗ ദമ്പതികളുടെ ഇരുചക്ര വാഹനം കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടാണ് പരാതി സമർപ്പിച്ചത്. എന്നാൽ ഇരുചക്ര വാഹനത്തിന് ഇൻഷ്വറൻസും ഡ്രൈവർക്ക് ലൈസൻസും ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. ഇക്കാര്യത്തിൽ പോലീസ് നടപടി നിയമാനുസൃതമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം