ഗാസ: ഇസ്രായേലിൻറെ റോക്കറ്റാക്രമണത്തിൽ മൂന്ന് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ റമീം സൈനിക ബാരക്ക് ആക്രമിച്ചതായി ഹിസ്ബുല്ല അറിയിച്ചു.
അതേസമയം ലബനാന് നേരെ ഇസ്രായേൽ ആക്രമണം ശക്തമാക്കി. കര സൈനികർക്ക് എയർ അമ്പർല ഒരുക്കുമെന്നും ഇസ്രായേൽ എയർ ഫോഴ്സ് അറിയിച്ചു. ഇസ്രായേലിൽ യുദ്ധ കൗൺസിലിന്റെ നിർണായക യോഗം തുടങ്ങിയിട്ടുണ്ട്.
ഇതുവരെ 12 ഹിസ്ബുല്ല അംഗങ്ങളും 3 ഇസ്രായേൽ സൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒരു പത്രപ്രവർത്തകൻ ഉൾപ്പെടെ ആകെ 3 സാധാരണക്കാർ ലെബനനിൽ മരിച്ചു.
ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് നേതാവ് ഉസാമ അൽ മുസൈനി കൊല്ലപ്പെട്ടു. ഇതിനുമുൻപ് ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് സുരക്ഷാ സേന നേതാവ് ജിഹാദ് മെഹ്‌സിനും ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം ജമീലാ അൽ ശൻത്വിയും കൊല്ലപ്പെട്ടിരുന്നു. അതിനിടെ ഗസ്സ സിറ്റിയിൽ ഇനി അവശേഷിക്കുന്നവരെ മുഴുവൻ തീവ്രവാദികളായി കണക്കാക്കി ആക്രമിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം