കയ്റോ: ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന പ്രത്യാക്രമണം നേരിടുന്ന ഗാസയിലെ ജനങ്ങൾക്കായി സഹായങ്ങൾ ഒഴികിതുടങ്ങി. ഈജിപ്തിലെ റാഫ അതിർത്തിയിലൂടെ മരുന്നും അവശ്യവസ്തുകളുമായി ട്രക്കുകൾ ഗാസയിലേക്ക് കടത്തിവിട്ടു. 20 ട്രക്കുകളാണ് ഗാസയിലേക്ക് കടത്തിവിട്ടത്. മാനുഷിക സഹായങ്ങളുമായി വരുന്ന ട്രക്കുകൾ തെക്കൻ ഗാസയിലേക്ക് മാത്രമേ കടത്തിവിടുകയുള്ളൂ എന്ന് ഇസ്രയേൽ സേന അറിയിച്ചു.
പ്രാദേശിക സമയം രാവിലെ പത്തോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിർത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലെമിലുള്ള യുഎസ് എംബസി അറിയിച്ചു.
ഗാസയിലേക്കുള്ള സഹായങ്ങളുമായി ഇരുനൂറിലധികം ട്രക്കുകൾ റാഫ അതിർത്തിയിൽ കാത്തുകിടന്നിരുന്നത്. ഇസ്രേലി ആക്രമണം മൂലം പത്തു ലക്ഷത്തിലധികം പേർ അഭയാർഥികളായ ഗാസയിൽ രണ്ടായിരം ട്രക്ക് സാധനങ്ങളെങ്കിലും വേണമെന്നാണു യുഎൻ പറഞ്ഞത്.
അതേസമയം, വടക്കൻ ഗാസയിലേക്ക് ട്രക്കുകൾ കടക്കുന്നത് തടയും. അവശ്യമരുന്നുകൾ മാത്രമാണ് ഇപ്പോൾ ഗാസയിലേക്ക് എത്തിക്കുന്നത്. ഇന്ധനം എത്തിക്കാൻ ഇസ്രയേൽ അനുമതി നൽകിയിട്ടില്ല.
യു.എൻ, ഈജിപ്ത്, യു എസ് എന്നിവരുൾപ്പെടെ ഇസ്രായേലിലുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഗാസയിൽ സഹായമെത്തിക്കാൻ ഭരണകൂടം അനുമതി നൽകിയത്. കരാർ പ്രകാരം ഈജിപ്തിലെ റെഡ് ക്രസന്റിൽ നിന്ന് പാലസ്തീൻ റെഡ് ക്രസന്റ് സംഘടനയിലേക്കാണ് സാധനങ്ങൾ എത്തിക്കുന്നത്. ഈജിപ്തിൽ നിന്ന് എത്തിക്കുന്ന സാധനങ്ങൾ ഹമാസ് പിടിച്ചുവയ്ക്കുകയോ വഴിതിരിച്ചുവിട്ടവയോ അല്ലെന്ന് തെളിയിക്കാൻ ഇസ്രയേൽ ഭരണകൂടം തെളിവ് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം