ജയ്പൂർ: രാജസ്ഥാനിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസും ബിജെപിയും. കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിൻ പൈലറ്റും സ്ഥാനം പിടിച്ചു. അഭ്യൂഹങ്ങൾക്കിടെ ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ മുൻ മുഖ്യമന്ത്രി വസുന്തര രാജെയക്ക് ഇടം ലഭിച്ചു.
ദിവസങ്ങൾ നീണ്ട ർച്ചകൾക്ക് ഒടുവിലാണ് ആദ്യഘട്ട പട്ടികയിൽ കോൺഗ്രസ് 33 സ്ഥാനാർത്ഥികളെയും, രണ്ടാം ഘട്ട പട്ടികയിൽ ബിജെപി 83 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്,പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്താശ്ര, സ്പീക്കർ സി പി ജോഷി കോൺഗ്രസിനായി കളത്തിലിറങ്ങും. ഗെലോട്ട് സർദാർപുരയിലും പൈലറ്റ് ടോങ്കിൽ നിന്നും വീണ്ടും ജനവിധി തേടും.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബിജെപി പ്രഖ്യാപിച്ച പട്ടികയിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സീറ്റുറപ്പിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ വസുന്ധരയുടെ പേര് ഇല്ലായിരുന്നു. ജലാർപഠാൻ മണ്ഡലം തന്നെയാണ് ഇക്കുറിയും വസുന്ധരയുടെ തട്ടകം.വസുന്ധര രാജയുടെ ഒരു ഡസനോളം നേതാക്കളെ രണ്ടാംഘട്ട പട്ടികയിൽ പരിഗണിച്ചിട്ടുണ്ട്.
സതീഷ് പുനിയ ആമ്പറിൽ നിന്നും രാജേന്ദ്ര റാത്തോഡ് ചുരു മണ്ഡലത്തിൽ നിന്ന് മാറി താരാനഗറിൽ നിന്നും മത്സരിക്കും. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കെത്തിയ ജ്യോതി മിർദ്ധ നാഗൗരിൽ നിന്നും ജനവിധി തേടും. പ്രതാപ് സിംഗ് സിംഗ്വി, അശോക് ദോഗ്ര, നർപത് സിംഗ് രാജ്വി, ശ്രീചന്ദ് കൃപ്ലാനി, കാളീചരൺ സരഫ്, കൈലാഷ് വർമ്മ, സിദ്ധി കുമാരി, ഹേം സിംഗ് ഭദാന, അനിത ഭാഡേൽ, കനയ്യ ലാൽ എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രമുഖ നേതാക്കളാണ്.
വസുന്ധര രാജയെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ആദ്യ പട്ടികയിൽ ഇടം നേടാത്തതിനെ തുടർന്ന് മുഖ്യമന്ത്രി അശോക് ഗേഹ്‌ലോട്ട് പരിഹാസവുമായി രംഗത്തത്തിയിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി കൂടിയായ വസുന്ധരെയെ തിരഞ്ഞെടുപ്പിൽ പരിഗണിച്ചില്ലെങ്കിൽ വലിയ തിരിച്ചടി നേരിടുമെന്ന് നേതൃത്വത്തിന് അറിയാം. ഈ സാഹചര്യത്തിൽ കൂടിയാണ് വിശ്വസ്തരെ കൂടി രണ്ടാം പട്ടികയിൽ നേതൃത്വം ഉൾക്കൊള്ളിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം