കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മാതൃകാ നിയമസഭ’യോട് അനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ഒക്ടോബർ 20, 21 തീയതികളിലായി നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന പരിശീലനത്തിൽ 140ൽ അധികം കുട്ടികളെത്തി. ഒക്ടോബർ 26ന് പഴയ നിയമസഭാ മന്ദിരത്തിലാണ് വിദ്യാഥികൾ നയിക്കുന്ന ‘മാതൃകാ നിയമസഭ’ നടക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് പങ്കെടുക്കുക. പ്രമേയ അവതരണം, അടിയന്തര പ്രമേയം, ചോദ്യോത്തര വേള, ശൂന്യ വേള, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ തുടങ്ങി ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് മാതൃകാ നിയമസഭ നടത്തുന്നത്. വിദ്യാർഥികളെ സംഘങ്ങളായി തിരിച്ച്, ചർച്ചകളിലും മറ്റും പങ്കെടുപ്പിച്ചാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്തത്. മാതൃകാ നിയമസഭ സഭാ ടിവി സംപ്രേഷണം ചെയ്യും.
നവംബർ ഒന്നുമുതൽ ഏഴുവരെയാണ് നിയമസഭാ സമുച്ചയത്തിൽ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം