തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റേയും തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടേയും പ്രവർത്തനങ്ങൾ നിരോധിച്ചു. ആർഎസ്എസ് പോലുള്ള സംഘടനകളുടെ മാസ്ഡ്രിൽ, ശാഖകൾ, കൂട്ടായ്മകൾ, ആയോധന പരിശീലനം എന്നിവയടക്കമുള്ളവയ്ക്കാണ് നിരോധനം. ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നിവ കണ്ടെത്താൻ ദേവസ്വം വിജിലൻസ് മിന്നൽ പരിശോധന നടത്തും.
ബോർഡിനെതിരെ നാമജപഘോഷം എന്നോ മറ്റേതെങ്കിലും പേരിലോ ക്ഷേത്ര ഭൂമിയിൽ ഉപദേശക സമിതി ഉൾപ്പെടെ പ്രതിഷേധ യോഗം നടത്തുന്നതും നിരോധിച്ചു. ലംഘിച്ചാൽ നിയമനടപടി എടുക്കുമെന്നു ദേവസ്വം ബോർഡ് വ്യക്തമാക്കി.
ക്ഷേത്രവുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങൾ, ഫ്ലെക്സുകൾ, കൊടി തോരണങ്ങൾ, രാഷ്ട്രീയ, സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം. ആർഎസ്എസ് പ്രവർത്തനം നേരത്തെ നിരോധിച്ചിരുന്നു. എന്നാൽ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് വിലക്കും നടപടികളും.
ഉപദേശക സമിതികൾ അച്ചടിക്കുന്ന നോട്ടീസുകൾ, ലഘു ലേഖകൾ എന്നിവയുടെ കരട് ദേവസ്വം അസി. കമ്മീഷണർ അംഗീകരിച്ച ശേഷമേ വിതരണം ചെയ്യാവു.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം