മുബൈ: മഹാരാഷ്ട്രയിലും കൂടത്തായി മോഡല്‍ കൂട്ടക്കൊല. മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയിലാണ് സംഭവം. ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ബന്ധുക്കളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗച്ച്‌റോളിയിലെ ശങ്കര്‍ കുംഭാരെ, ഭാര്യ വിജയ, മക്കളായ റോഷന്‍, കോമള്‍, വിജയയുടെ സഹോദരി വര്‍ഷ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ ഈ അഞ്ച് പേരും 20 ദിവസത്തിനിടെയാണ് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോദനയില്‍ എല്ലാവരുടേയും മരണത്തില്‍ സാമ്യത കണ്ടെത്തുകയായിരുന്നു.
എല്ലാവരുടേയും ആരോഗ്യസ്ഥിതിയിലുണ്ടായത് ഒരേ മാറ്റങ്ങളായിരുന്നു. ഓരോരുത്തര്‍ക്കും പലസമയങ്ങളിലായി കുറഞ്ഞ അളവില്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്.
മരിച്ച അഞ്ചുപേരും ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും ഉണ്ടായിരുന്നത് ഒരേ ലക്ഷണങ്ങളായിരുന്നു. വിറയല്‍, നട്ടെല്ലില്‍ വേദന, കറുക്കുന്ന ചുണ്ട്, നാക്കിന് തുടിപ്പ് അങ്ങനെ. ഡോക്ടരുടെ നിഗമനം എല്ലാവരുടേയും ഉള്ളിലെത്തിയത് ഒരേ വിഷമായിരിക്കാം എന്നാണ്. പക്ഷേ എന്താണ് ഉള്ളിലെത്തിയതെന്ന് കണ്ടെത്താനായില്ല.
ഒടുവില്‍ പൊലീസ് അന്വേഷണം ചെന്നെത്തിയത് ശങ്കര്‍ കുംഭറെയുടെ മരുമകളും മരിച്ച റോഷന്റെ ഭാര്യയുമായ 22കാരിയായ സംഘമിത്രയിലേക്കാണ്. രക്ഷിതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് സംഘമിത്ര റോഷനെ വിവാഹം കഴിച്ചത്. വീട്ടുകാരുമായി അകന്ന് കഴിയവേ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് സംഘമിത്രയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഇത് അവരുടെ മാനസിക നിലയെ വല്ലാതെ ബാധിച്ചു.
അച്ഛന്റെ മരണത്തോടെ കുംഭറെ കുടുംബത്തിലും സംഘമിത്രക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല. അവര്‍ കുറ്റപ്പെടുത്തല്‍ തുടങ്ങി. 36കാരിയായ റോസാ രാംതക്കെ മരിച്ച വിജയ കുംഭറെയുടെ സഹോദരന്റെ മകളാണ്. അയല്‍വാസിയായ ഇവര്‍ പാരമ്പര്യ സ്വത്തായ നാലേക്കറിന്റെ അവകാശ വാദത്തെ ചൊല്ലി കുംഭറെ കുടുംബവുമായി എതിര്‍പ്പിലായിരുന്നു. ഇങ്ങനെയാണ് സംഘമിത്രയുമായി യോജിച്ച് ഇരുവരും കുടുംബത്തെ ഇല്ലാതാക്കാന്‍ ഗൂഢാലോചന തുടങ്ങുന്നത്.
വിഷത്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പ്രതികള്‍ക്ക് ലഭിച്ചത് ഓണ്‍ലൈന്‍ വഴിയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഇവരെ സഹായിച്ചവരെയും പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം