റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തന്റെ പങ്കാളി ആന്‍ഡ്രിയ ജിയാംബ്രൂണോയില്‍ നിന്ന് വേര്‍പിരിഞ്ഞതായി അറിയിച്ചു. മാധ്യമപ്രവര്‍ത്തകനായ ജിയാംബ്രൂണോ ടെലിവിഷനില്‍ നടത്തിയ ലൈംഗിക പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് വേര്‍പിരിഞ്ഞതായി മെലോണി സോഷ്യല്‍മീഡിയ കുറിപ്പിലൂടെ അറിയിച്ചത്.
10 വര്‍ഷം നീണ്ട ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. ഞങ്ങളുടെ പാതകള്‍ കുറച്ചുകാലമായി വ്യത്യസ്തമാണ്. അക്കാര്യം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മെലോണി പറഞ്ഞു.
”കുറച്ചു കാലമായി രണ്ടു വഴികളിലൂടെയാണു നടക്കുന്നത്. അക്കാര്യം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഞങ്ങൾ എന്തായിരുന്നോ അതെല്ലാം, ഞങ്ങളുടെ സൗഹൃദവുമെല്ലാം തുടരും. സ്വന്തം അമ്മയെയും അച്ഛനെയും സ്‌നേഹിക്കുന്ന ഞങ്ങളുടെ ഏഴുവയസുകാരിയെയും എന്തു വിലകൊടുത്തും സംരക്ഷിക്കും. ഇതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ല.”-മെലോനി സോഷ്യൽ മീഡിയയിൽ കുറിച്ചു.
മീഡിയ ഫോർ യൂറോപ്പ്(എം.എഫ്.ഇ) എന്ന ഗ്രൂപ്പിന്റെ ഭാഗമായ ഇറ്റാലിയൻ ചാനൽ ‘മീഡിയസെറ്റ്’ അവതാരകനാണ് ആന്ദ്രേയ ജ്യാംബ്രോനോ. ‘ഡിയറിയോ ഡെൽ ജിയോർനോ’ എന്ന പേരിൽ ഒരു പരിപാടി ഇദ്ദേഹം ചാനലിൽ അവതരിപ്പിച്ചുവരുന്നുണ്ട്. ഇതിനിടെ കൂട്ടബലാത്സംഗത്തെ ന്യായീകരിച്ചു നടത്തിയ പരാമർശമാണ് ആന്ദ്രേയയെയും ഇറ്റാലിയൻ പ്രധാനമന്ത്രിയെയും വെട്ടിലാക്കിയത്. അമിതമായി മദ്യപിച്ചിരുന്നില്ലെങ്കിൽ ബലാത്സംഗത്തിൽനിന്നു രക്ഷപ്പെടാമെന്നായിരന്നു വിവാദ പരാമർശം.
”താങ്കൾക്ക് ഡാൻസ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ മദ്യപിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അക്കാര്യത്തിൽ ഒരു തരത്തിലുമുള്ള തെറ്റിദ്ധാരണയും ഒരു പ്രശ്‌നവുമുണ്ടാകാൻ പാടില്ല. എന്നാൽ, മദ്യലഹരിയിൽ ബോധം പോകാതെ സൂക്ഷിക്കുകയാണെങ്കിൽ പ്രശ്‌നത്തിൽ അകപ്പെടാതെ, ചെന്നായയ്ക്കു മുന്നിൽപെടാതെ നോക്കാമായിരുന്നു.”-വിവാദ പരാമർശത്തിൽ ആന്ദ്രേയ ജ്യാംബ്രോനോ പറഞ്ഞു.
വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ രംഗത്തെത്തി. വിവിധ സാമൂഹിക സംഘടനകളിൽനിന്നടക്കം മെലോനിക്കും പങ്കാളിക്കുമെതിരെ വൻ പ്രതിഷേധവുമുയർന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം