ന്യൂയോർക്: ഇസ്രയേലിനെതിരെ വിദ്വേഷ പോസ്റ്റിട്ട ബാങ്ക് ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സിറ്റി ബാങ്കിലെ ജീവനക്കാരി നൊസിമ ഹുസൈനോവയെ ആണ് എക്സ് പോസ്റ്റിന് പിന്നാലെ പിരിച്ച് വിട്ടത്. ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനെ പിന്തുണച്ചായിരുന്നു പോസ്റ്റ്. ഹിറ്റ്ലർ ജൂതരെ കൊന്നൊടുക്കിയതിൽ ഒരു അദ്ഭുതവും തോന്നുന്നില്ലെന്ന് അർത്ഥമാക്കുന്ന പോസ്റ്റിനെതിരെ എക്സിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ഗാസ്സ ആശുപത്രിയിലെ ഇസ്രയേലിന്റെ ബോംബാക്രമണത്തെ അപലപിച്ചാണ് ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനെ നൊസിമ ഹുസൈനോവ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റിട്ടത്.
”എന്തുകൊണ്ട് ഹിറ്റ്ലര്‍ ജൂതരെയെല്ലാം ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാനാഗ്രഹിച്ചു എന്നതില്‍ അദ്ഭുതം തോന്നുന്നില്ല” എന്നായിരുന്നു ഹുസൈനോവയുടെ വിദ്വേഷ പ്രസ്താവന. സ്റ്റോപ്പ് ആന്റിസെമിറ്റിസം എന്ന എക്സ് അക്കൗണ്ടില്‍ ഹുസൈനോവയുടെ പ്രസ്താവനയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവയ്‌ക്കപ്പെട്ടതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്.
വിദ്വേഷ പ്രസ്താവന ചര്‍ച്ചയായപ്പോള്‍ തന്നെ വാള്‍ സ്ട്രീറ്റ് ബാങ്കിന്റെ മാതൃസ്ഥാപനമായ സിറ്റിബാങ്ക് യുവതിക്കെതിരേ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. യഹൂദവിരുദ്ധതയെയും മറ്റു വിദ്വേഷങ്ങളെയും ഒരു വിധത്തിലും പൊറുക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. വിദ്വേഷം പ്രചരിപ്പിച്ച ജീവനക്കാരിക്ക് നേരെ നടപടിയെടുത്തതില്‍ സ്റ്റോപ്പ് ആന്റിസെമിറ്റിസം ഗ്രൂപ്പ് ബാങ്കിന് നന്ദിയറിയിക്കുകയും ചെയ്തു.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം