ന്യൂഡൽഹി: ഹെയർ റിലാക്സർ ഉൽപ്പന്നങ്ങളുടെ ഉപയോഗം അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിലും കാനഡയിലും ഡാബർ ഇന്ത്യയുടെ വിദേശ സ്ഥാപനങ്ങൾക്കെതിരെ കേസ്.
ഡാബറിന്റെ കേശ സംരക്ഷണ ഉത്പന്നങ്ങളിൽ അർബുദ രോഗത്തിന് കാരണമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. അമേരിക്കയിലെയും കാനഡയിലെയും ഫെഡറൽ കോടതികളിൽ ഏതാണ്ട് 5,400 ഓളം പരാതികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉപഭോക്തൃ ഉൽപ്പന്ന സ്ഥാപനം, അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ, നമസ്തേ ലബോറട്ടറീസ്, ഡെർമോവിവ സ്കിൻ എസൻഷ്യൽസ്, ഡാബർ ഇന്റർനാഷ്ണൽ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡാബർ അറിയിച്ചു. അപൂർണമായ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള പരാതികളെ നിയമപരമായി നേരിടുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം കേസിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ ഡാബർ ഇന്ത്യയുടെ ഓഹരിവിലയും ഇടിഞ്ഞു.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം