അടിമാലി: വിദേശ വ്യവസായിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നോർത്ത് സ്വദേശികളായ പുത്തൻ പീടികയിൽ അമീർ അബ്ബാസ് (25), ഖാദർ മൻസിൽ ഫാസിൽ ( 26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
15 വർഷം ഗൾഫിലും സ്വദേശത്തുമായി വ്യവസായം നടത്തുന്ന കോട്ടയം ഏറ്റുമാനൂർ ഷെമി മൻസിലിൽ ഷെമീർ മുസ്തഫയെ കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. കേസിൽ ആറ് പ്രതികൾ ഉണ്ട്. കഴിഞ്ഞ സെപ്റ്റംബർ 16-ന് വൈകിട്ട് ഏഴുമണിയോടെ അടിമാലി പോലീസ് സ്റ്റേഷൻ പരിതിയിൽപ്പെട്ട നേര്യമംഗലം റാണി കല്ലിന് സമീപത്ത് വെച്ച് ഷെമീർ സഞ്ചരിച്ച വാഹനത്തിന് പിന്നാലെ ഇന്നോവ കാറിൽ എത്തിയ ക്വട്ടേഷൻ സംഘം കാറിൽ ഇടിക്കുകയും, കൊലപ്പെടുത്തുവാൻ ശ്രമിക്കുകയുമായിരുന്നു.
ആളുകൾ കൂടിയതോടെ പ്രതികൾ രക്ഷപ്പെട്ടു.
കുരിശുപാറയിലുള്ള തൻ്റെ റിസോർട്ടിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ഷെമീറിന് നേരെ അക്രമം ഉണ്ടായത്.
തുടർന്ന് ഷെമീർ അടിമാലി പോലീസിൽ നൽകിയ പരാതി സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് ക്വട്ടേഷൻ വിവരം അറിയുന്നത്. നേരത്തെ ഷെമീറിൻ്റെ കൂട്ടുകച്ചവടക്കാരനായിരുന്ന ജമീൽ മുഹമ്മദാണ് ഷെമീറിനെ കൊലപ്പെടുത്താൽ നാല് ലക്ഷം രൂപ ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
അടിമാലി പോലീസ് നൽകുന്ന വിവരം ഇതാണ്:- ഷെമീർ മുസ്തഫയും, ജമീൽ മുഹമ്മദും കഴിഞ്ഞ 15 വർഷമായി ഗൾഫിലും, സ്വദേശത്തും കൂട്ടു കച്ചവടം നടത്തി വരുന്നു. കഴിഞ്ഞ വർഷം ഇരുവരും കൂട്ടുകച്ചവടം പിരിഞ്ഞു. ഷെമീർ ജമീലിന് 150 കോടിയോളം രൂപയും കേരളത്തിലെ ഒരു കമ്പനിയും നൽകി. എന്നാൽ നൽകിയ തുക കുറഞ്ഞ് പോയി, ബിസിനസിൽ തന്നെ ചതിച്ചുവെന്ന് വിശ്വസിച്ച ജമീൽ ഷെമീറിനെ കൊലപ്പെടുത്തുവാൻ ഗൾഫിൽ ഇരുന്ന് ജമീലും ഇയാളുടെ മാനേജർ ഷാക്കിർ അഷറഫും പദ്ധതി തയാറാക്കി.
കെവൈസി നിർബന്ധമാക്കിയതോടെയാണ് കേരളത്തിലെ സഹരണ കൊള്ളകൾ പുറത്ത് വന്നുതുടങ്ങിയത് എം ടി രമേശ്
പാലക്കാട് സ്വദേശികളായ ആറ് അംഗ ക്വട്ടേഷൻ സംഘത്തെ ഇതിനായി ചുമതലപ്പെടുത്തി. ഇവരാണ് കഴിഞ്ഞ 16-ന് ഷെമീറിനെ കൊലപ്പെടുത്തുവാൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഷെമീറിന് വന്ന ഫോൺ കോളുകളും, സംഭവത്തിന് മുൻപ് പ്രതികളുടെ സാന്നീധ്യവും അന്വേഷിച്ച പോലീസ് ഇത് ക്വട്ടേഷനാണെന്ന് സ്ഥിരീകരിച്ചതായി അടിമാലി പോലീസ് പറഞ്ഞു. ക്വട്ടേഷൽ ആസൂത്രണം ചെയ്ത ജമീലും ഷാക്കിറും ഇപ്പോൾ ഗൾഫിലാണ്. ഇടുക്കി ഡി.വൈ.എസ്.പി. ജിൻസൺ മാത്യുവിൻ്റെ നിർദ്ദേശ പ്രകാരം, അടിമാലി ഐ.പി. ക്ലീറ്റസ്. കെ. ജോസഫ്, എസ്.ഐ. അബ്ദുൾ ഖാദർ , എ.എസ്.ഐ. പി. എം. അബ്ബാസ്, ഒ.പി. രാജേഷ്, സി.പി.ഒ. ദീപു എന്നിവർ ചേർന്നാണ് പാലക്കാട്ട് നിന്നും പ്രതികളെ പിടികൂടിയത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം