“ഫറോവയുടെ ഉറക്കം തടസ്സപ്പെടുത്തുന്നവരെ മരണം തേടിയെത്തും”….
മരണാന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന, അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്ന ഒരു ജനതയുടെ കാലഘട്ടം.
ജീവിച്ചിരുന്നു എന്നതിന് സ്വന്തം ശരീരം തന്നെ തെളിവാക്കി നൽകികൊണ്ട് വിടപറഞ്ഞ കുറെ മനുഷ്യർ.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്ക്കാരം.
https://www.youtube.com/watch?v=PuVojcyb9n0
അതെ, ഈജിപ്ത്
ഈജിപ്തിലെ അത്ഭുതം പകരുന്ന മമ്മികൾ, അവർ വസിക്കുന്ന പിരമിഡുകൾ. അതിനുള്ളിലെ കഥകൾ
ഒക്കെ ലോകത്തിനു ഏപ്പോഴും വിട്ടുമാറാത്ത അത്ഭുതം തന്നെയാണ്.
കാഴ്ച്ചയിൽ കൗതുകവും കേൾവിയിൽ ദുരൂഹവുമായി ഈ പിരമിഡുകൾക്കുള്ളിൽ ഉറങ്ങുന്ന ഈ മമ്മികളെ ഒരിക്കലും ആരും ശല്യം ചെയ്യരുതെന്നാണ്. അങ്ങനെ ശല്യം ചെയ്താൽ അവരെ തേടി ആപത്തു വരുമെന്നാണ് കേട്ടറിവ്.
സത്യമോ മിഥ്യയോ എന്നറിയില്ലെങ്കിലും ആ ചൊല്ല് അതങ്ങനെ തന്നെയിരിക്കട്ടെ.
ഓരോ പിരമിഡുകൾക്കുള്ളിലും അത്ഭുദ്ധപ്പെടുത്തുന്ന കാഴ്ചകളുണ്ട്. ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ചകളാണ് അവയൊരൊന്നും.
കാലത്തിനു മുന്നേ സഞ്ചരിച്ച ആ മനുഷ്യർ ബാക്കിയാക്കി പോയതൊക്കെ അനശ്വരമായി വരും തലമുറക്കും കണ്ടു തന്നെ ബോധ്യപ്പെടാനായി ആ വാചകങ്ങൾ ഓരോ പിരമിഡിനും ഉള്ളിലും പുറത്തുമായി അങ്ങനെതന്നെ മുഴങ്ങി കേൾക്കട്ടെ.
“ഫറോവയുടെ ഉറക്കം തടസ്സപ്പെടുത്തുന്നവരെ മരണം തേടിയെത്തും”.
ഇവിടെ നിന്നു കണ്ടെടുത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പേടകങ്ങളിൽ ഏറ്റവും പ്രശസ്തം തൂത്തൻ ഖാമന്റേതാണ്. ക്രിസ്തുവിന് ആയിരക്കണക്കിനു വർഷങ്ങൾ മുൻപ് ഇവിടെ ഭരിച്ചിരുന്ന കൗമാരത്തിൽ തന്നെ മരണപ്പെട്ട ചക്രവർത്തിയായിരുന്നു തൂത്തൻ ഖമന്. ചരിത്രപ്രസിദ്ധമായ ഈ കണ്ടെത്തൽ നടത്തിയത് ഹോവാർഡ് കാർട്ടർ എന്ന പര്യവേക്ഷകനാണ്.
1923 ഫെബ്രുവരി 16
ദത്തൻ ഖാമന്റെ കലരാക്കുള്ള് കയറി കാർട്ടർ പരിശോധനകൾ നടത്തി. കാർട്ടറും സംഘവും കുറേ തിരച്ചിലുകൾക്കും പൊളിക്കലുകൾക്കും ശേഷം ഒരു ശവപേടകം കണ്ടെടുത്തു. ആ പേടകത്തിന്റെ മൂടി തുറന്നപ്പോൾ മനുഷ്യരൂപത്തിൽ, പൂർണമായും സ്വർണം കൊണ്ടു നിർമിച്ച മറ്റൊരു പേടകം. താൻ ഏറെ നാളായി തേടി നടന്ന തൂത്തൻ ഖാമന്റെ പേടകമാണിതെന്നു വൈകാതെ കാർട്ടറിനു മനസ്സിലായി. ഏറെ ശ്രദ്ധയോടെ ആ പേടകം പരീക്ഷണശാലയിലേക്കു മാറ്റി. പിന്നീട് ഒന്നര വർഷത്തെ തയാറെടുപ്പുകൾക്കു ശേഷമാണ് വീണ്ടും പേടകം തുറന്നത്. വിവിധപാളികളായുള്ള മൂടികൾ തുറന്നു നീക്കിയതോടെ തൂത്തൻ ഖാമന്റെ മമ്മി ലോകത്തിനു മുന്നിൽ അനാവരണപ്പെട്ടു.
ബിസി 1333 മുതൽ 1323 വരെ ഈജിപ്ത് ഭരിച്ച ചക്രവർത്തിയാണ് തൂത്തൻ ഖാമൻ. ഈജിപ്തിലെ പ്രശസ്തനായ രാജാവായ അഖേനാടനിനു ശേഷം ഒൻപതാം വയസ്സിലാണ് തൂത്തൻ ഖാമൻ അധികാരത്തെത്തുന്നത്. അതുവരെയുണ്ടായിരുന്ന ആചാര രീതികൾക്കൊക്കെ തൂത്താൻ ഖാമന്റെ ഭരണത്തോടെ മാറ്റം സംഭവിച്ചു.
അതുവരെ ഈജിപ്തിൽ നിന്നു കിട്ടിയിട്ടുള്ള മമ്മികളേക്കാളെല്ലാം പ്രശസ്തി തൂത്തൻ ഖാമനു കൈവന്നു. ആദ്യമായാണ് ഒട്ടും നശിക്കാത്ത രീതിയിൽ ഒരു ഈജിപ്ഷ്യൻ ചക്രവർത്തിയുടെ മമ്മി ലോകത്തിനു കിട്ടുന്നത്. മൃതശരീരം അടക്കി 3300 വർഷങ്ങൾക്കു ശേഷം ആദ്യമായായിരുന്നു അതു കണ്ടെത്തുന്നതും. തൂത്തൻഖാമന്റെ ശരീരത്തോളം വിവിധ സ്വർണാഭരണങ്ങൾ, ലോക്കറ്റുകൾ, മുദ്രകൾ തുടങ്ങിയവയുണ്ടായിരുന്നു. തൊട്ടടുത്തുള്ള അറയിൽ അദ്ദേഹത്തിന്റെ ശരീരഭാഗങ്ങളും സംരക്ഷിച്ചു വച്ചിരുന്നു.
ഏറ്റവും കൂടുതൽ നിധി ശേഖരമുള്ള കല്ലറ കൂടിയായിരുന്നു തൂത്താൻ ഖാമന്റെത്.
ഈജിപ്തിൽ പല രാജാക്കന്മാരുടെയും കല്ലറകൾ കണ്ടെത്തിയിരുന്നെങ്കിലും തൂത്തൻഖാമന്റേത് അതുവരെ കണ്ടെത്തിയിരുന്നില്ല. എങ്ങനെയും ഇതു കണ്ടെത്തണമെന്നുള്ളത് കാർട്ടറുടെ ലക്ഷ്യമാണ് അതോടെ നിറവേറിയത്. തൂത്തൻഖാമന്റെ കല്ലറ കണ്ടെത്താനുള്ള കാർട്ടറുടെ ശ്രമങ്ങൾക്കു പണം മുടക്കിയത് ബ്രിട്ടനിലെ കാർണാർവോൻ പ്രഭു എന്ന ധനികനായിരുന്നു. ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് കാർട്ടർക്കു ഈ കല്ലറ കണ്ടെത്താൻ സാധിച്ചത്. ഈജിപ്തിലെ പ്രശസ്തമായ ‘വാലി ഓഫ് കിങ്സ്’ എന്നറിയപ്പെടുന്ന സ്ഥലത്താണ് തൂത്താൻ ഖാമന്റെ പേടകം കണ്ടെത്തിയത്.
പുറത്തുനിന്നും അകത്തേക്ക് നോക്കിയ കാർട്ടർ കണ്ടത് സ്വർണം കൂടാതെ പ്രതിമകൾ, പണ്ട് കാലത്ത് ഉപയോഗത്തിലിരുന്ന ചെരിപ്പുകൾ, ചില തകർന്ന രഥങ്ങളുടെ അവശേഷിപ്പുകൾ, കരകൗശല വസ്തുക്കൾ തുടങ്ങി ഒട്ടേറെ കാഴ്ചകളാണ്. ഇവയെല്ലാം കാർട്ടറുടെ സംഘം പരിശോധനാ ലബോറട്ടറിയിലേക്കു മാറ്റി.
ആഴ്ചകൾ നീണ്ടു നിന്നു ഈ പ്രക്രിയ.
മരണപ്പെട്ട ചക്രവർത്തിമാരുടെ കല്ലറക്കുള്ളിൽ അതിക്രമിച്ചു കയറുന്നവർക്ക് മരണമാണ് ഫലം എന്ന ചൊല്ല് അക്കാലത്തു ഏറെ പ്രസിദ്ധമായിരുന്നു.
തൂത്തൻഖാമന്റെ മമ്മി കണ്ടെത്തി, പിറ്റേവർഷം കാർണാർവോൻ പ്രഭു കൊല്ലപ്പെട്ടു. പറഞ്ഞുകേട്ട അറിവിന് കൂടുതൽ വിശ്വാസ്യത പകരം ഈ മരണം കാരണമായി. അതോടെ തൂത്തൻ ഖാമന്റെ ശാപം നിമിത്തമാണ് ഇതു സംഭവിച്ചതെന്ന് വലിയ വാർത്തയും പരന്നു.
കാർണാർവോൻ പ്രഭുവിനു ശേഷം, തൂത്തൻ ഖാമന്റെ മൃതസ്ഥലം ഖനനം ചെയ്യാൻ അനുമതി നൽകിയ, ഈജിപ്തിലെ രാജകുമാരൻ അലി കമേൽ ഫാഹ്മി ബെയെ ഭാര്യ വെടിവച്ചു കൊന്നു. മമ്മിയിൽ എക്സ്റേ പരിശോധന നടത്തിയ സർ ആർച്ചിബാൾഡ് റീഡ് 1924ൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. പര്യവേക്ഷക സംഘത്തിനു പ്രോത്സാഹനം കൊടുത്ത സർ ലീ സ്റ്റാക് കെയ്റോയിൽ വച്ചു കൊല്ലപ്പെട്ടു. പര്യവേഷക സംഘത്തിലുണ്ടായിരുന്ന ആർതർ മേസ്, ആർസനിക് വിഷാംശം ഉള്ളിൽ ചെന്നതു മൂലം മരണപ്പെട്ടു. കാർട്ടറിന്റെ സെക്രട്ടറിയായ റിച്ചഡ് ബെഥെലിനെ ശ്വാസം മുട്ടി മരിച്ച നിലയിൽ പിന്നീട് കിടക്കയിൽ നിന്നു കണ്ടെടുത്തു. തൂത്തൻ ഖാമന്റെ ശാപത്തെക്കുറിച്ച് ശക്തമായ വിശ്വാസം പരക്കാൻ ഇതു വഴിവച്ചു. എന്നാൽ പ്രധാന പര്യവേഷകനായ ഹോവാഡ് കാർട്ടർ മരണം വരെ ഇതിലൊന്നും വിശ്വസിച്ചില്ല. പിന്നെയും 17 വർഷങ്ങൾ കഴിഞ്ഞ് 1939ലാണ് കാർട്ടർ കാൻസർ ബാധിച്ച് മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം