ഗസ്സക്ക് പിന്തുണയുമായി ഫുട്ബോൾ താരം മുഹമ്മദ് സലാഹ്.
ഇസ്രായേൽ വ്യോമാക്രമണത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വലിയ സംഭാവന നൽകിയ ലിവർപൂളിന്റെ ഈജിപ്ഷ്യൻ ഫുട്ബോൾ താരം മുഹമ്മദ് സലാ ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇസ്രായേലും ഫലസ്തീൻ സംഘടനയായ ഹമാസും തമ്മിലുള്ള സംഘട്ടനത്തിൽ “കൂട്ടക്കൊലകൾ” അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഈജിപ്ഷ്യൻ റെഡ് ക്രസന്റ് വഴി ഗാസയിലെ ജനങ്ങൾക്കായി സംഭാവന നൽകിയത്.
“ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മെഡിക്കൽ ഉപകരണങ്ങളും അടിയന്തിരമായി ആവശ്യമാണ്, ഇതുപോലുള്ള സമയങ്ങളിൽ സംസാരിക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ല, വളരെയധികം ആക്രമണങ്ങളും ഹൃദയഭേദകമായ ക്രൂരതയും ഉണ്ടായിട്ടുണ്ട്, അസഹനീയമാണ് കാര്യങ്ങള്‍’ എന്നും സലാഹ് പറയുന്നു.
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിൽ പലസ്‌തീൻ അനുകൂലികളുടെ പ്രതിഷേധം. തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡിസിയിലാണ് പ്രതിഷേധം നടന്നത്. ഇതുമായി ബന്ധപ്പെട്ട് 300ഓളം പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു.
പ്രതിഷേധക്കാർ തടസം സൃഷ്‌ടിച്ചതിനെ തുടർന്ന് ക്യാപിറ്റോൾ സമുച്ചയത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. വെടി നിർത്തൽ ആവശ്യപ്പെട്ടു കൊണ്ടുള്ള പ്ലക്കാർഡുകളുമായെത്തിയ ജൂത സംഘടനകളിലെ അംഗങ്ങൾ ഉൾപ്പെടെ വിവിധ ഗ്രൂപ്പുകളിൽപ്പെട്ട പ്രതിഷേധക്കാർ ഇവിടെ തടിച്ചുകൂടിയിരുന്നു. “ജൂതന്മാർ പറയുന്നു, ഇപ്പോൾ വെടിനിർത്തൽ വേണം” എന്നെഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്നു.
പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, പ്രധാന കവാടത്തിനും പുറത്തുകടക്കുന്ന വാതിലിനും പകരം ഭൂഗർഭ തുരങ്കങ്ങൾ ഉപയോഗിക്കാൻ പോലീസ് നിർദ്ദേശിച്ചതായി ക്യാപിറ്റോൾ ഹിൽ ജീവനക്കാരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ക്യാമ്പസിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിവിധ നടപടികൾ സുരക്ഷാ ഏജൻസികൾ സ്വീകരിച്ചു.
പ്രകടനത്തിന്റെ മുന്നോടിയായി ക്യാപിറ്റോൾ ബിൽഡിംഗ് സുരക്ഷിതമാക്കാൻ അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ഗാസയിലെ അൽ-അഹ്‌ലി ഹോസ്‌പിറ്റലിലുണ്ടായ സ്‌ഫോടനത്തിൽ 500ലധികം പലസ്‌തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി ഇസ്രയേലും ഹമാസും പരസ്‌പരം പഴിചാരുന്ന ഘട്ടത്തിലാണ് യുഎസിൽ പ്രതിഷേധം നടക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം