വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരുമകളുടെ പരാതിയിൽ അസ്വാഭവിക മരണത്തിന് കേസെടുത്ത് പോലീസ്

കൊച്ചി: നെല്ലിമറ്റത്ത് വീടിനുള്ളിൽ  മരിച്ച നിലയിൽ വയോധികനെ കണ്ടെത്തിയ സംഭവത്തിൽ  അടിമാലി സ്വദേശിനിയായ മരുമകളുടെ പരാതിയിൽ മേൽ ഊന്നുകൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വഷണം ആരംഭിച്ചു.   

ചൊവ്വാഴ്ച പകൽ വൈകിട്ട് 5 മണിയോടെയാണ് ടൗണിന് സമീപത്തുള്ള സ്വന്തം വീട്ടിനുള്ളിൽ വയോധികനെ തലയിൽ മുറിവുമായി ചോരയൊലിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിമറ്റം സ്വദേശി കെ.പി. മാത്യു (96 ) ആണ് മരിച്ചത്. തുടർന്ന് മൃതദേഹം കോതമംഗലം താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലെത്തിച്ചു.

എന്നാൽ എന്റെ ഭർതൃപിതാവിന്റെ മരണത്തിൽ ദുരൂഹതയുളളതായി സംശയമുണ്ടെന്ന് കാണിച്ച് അടിമാലി സ്വദേശിനി അനി ഊന്നുകൽ പോലീസിൽ നൽകിയ പരാതിയിൽ മേൽ മൃതദേഹം ഊന്നുകൽ സി.ഐ യുടെ നേതൃത്വത്തിൽ മുവാറ്റുപുഴ താലൂക്ക് ഹോസ്പിറ്റലിൽ  പോലീസ് സർജൻ പോസ്റ്റ് മാർട്ടം ചെയ്തതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന് ഊന്നുകൽ പോലീസ് പറഞ്ഞു.

പോസ്റ്റ് മാർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പോലീസ് .  മക്കൾ : പോൾ  , ലീല, അന്തരിച്ച ജോയി (കവളങ്ങാട് സെന്റ് ജോൺസ് ഹൈസ്ക്കൂൾ Rtd അദ്യാപകൻ), ഷിജു, മരുമക്കൾ : ഐ.വി. ജോയി ( പരേതൻ ), ബേബി (പരേതൻ ), അനി അടിമാലി പാറേക്കുടി കുടുംബാംഗം.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News