കൊട്ടിയം: കൊല്ലം കൊട്ടിയത്ത് വൻ രാസലഹരി വേട്ട. 72 ഗ്രാം എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർത്ഥിയെ പൊലീസ് പിടിയില്‍. കോഴിക്കോട് പുതുവള്ളി സ്വദേശി നൗഫലാണ് പിടിയിലായത്. കൊല്ലത്തെ മെഡിക്കൽ വിദ്യാത്ഥികൾക്ക് രാസലഹരി എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് നൗഫലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ പുലർച്ചെ അന്തർ സംസ്ഥാന ബസിൽ ഇയാൾ ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി കൊട്ടിയത്തേക്ക് എത്തുമെന്ന് ഡാൻസാഫ് ടീമിന് വിവരം ലഭിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ കൊട്ടിയം ജംഗ്ഷനിൽ പ്രതിക്കായി കാത്തു നിന്ന അന്വേഷണ സംഘം ബസിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ പൊലീസ് നൗഫലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരിശോധനയിൽ ഇയാളുടെ ബാഗിനുള്ളിൽ നിന്നാണ് 72 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി കൊല്ലത്തെത്തിച്ച് വിൽപ്പന നടത്താനായിരുന്നു പ്രതിയുടെ ലക്ഷ്യം. മെഡിക്കൽ വിദ്യാർത്ഥികളായ മറ്റ് ചിലർക്കും കേസിൽ പങ്കുണ്ടെന്നാണ് പ്രതിയുടെ മൊഴി. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം