കൊല്ലം: സോളാർ കേസിലെ പരാതിക്കാരി അന്വേഷണ കമീഷന് മുന്നിൽ ഹാജരാക്കിയ കത്തിൽ കൃത്രിമത്വം നടത്തിയെന്ന് കോടതി. നാല് പേജ് കൂട്ടിച്ചേർത്തിയെന്നും അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമുള്ള കേസിലാണ് പരാതിക്കാരിയെ ഹാജരാകാൻ കോടതി ഉത്തരവ് ഇറക്കിയത്.കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാജേഷാണ് ഉത്തരവിട്ടത്. കേസിൽ ഇതുവരെയും ഹാജരാകാത്ത സാഹചര്യത്തിൽ പരാതിക്കാരി നിർബന്ധമായും നവംബർ ഒമ്പതിന് കോടതിയിൽ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.
രണ്ടാം പ്രതിയായ കെ.ബി. ഗണേഷ്കുമാറിന് സിനിമാ ഷൂട്ടിങ്ങുള്ളതിനാൽ 15 ദിവസത്തേക്ക് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കാൻ അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. അത് പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. എന്നാൽ കൊട്ടാരക്കര കോടതി ഇറക്കിയ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗണേഷ്കുമാർ ഹൈകോടതിയിൽ നൽകിയ ഹരജി കഴിഞ്ഞദിവസം വിധി പറയാൻ മാറ്റിവച്ചിരുന്നു. കോടതിയിൽ ഹാജരാകാൻ ഗണേഷ് കോടതിയിൽനിന്ന് 10 ദിവസത്തെ സാവകാശമാണ് വാങ്ങിയത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം