കൊച്ചി: മണ്ണ് മാഫിയയുമായി ബന്ധമുള്ള പോലീസുകാർക്കെതിരെ നടപടി. ഏഴു പോലീസ് ഉദ്യോഗസ്ഥരെ എറണാകുളം റൂറൽ എസ്പി വിവേക് കുമാർ സസ്പെൻഡ് ചെയ്തു. 10 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്.
പോലീസ് ഉദ്യോഗസ്ഥരുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്നും മണ്ണ് മാഫിയുമായുള്ള ബന്ധം വ്യക്തമായതിനെ തുടർന്നാണ് നടപടി.
യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം: വിഡി സതീശൻ ഒന്നാം പ്രതി
നിരവധി പരാതികൾ ഉയർന്നതോടെ എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മണ്ണ് മാഫിയയും പോലീസുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ചു വരികയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം