ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധിക ഡിഎ അനുവദിച്ച് കേന്ദ്രമന്ത്രിസഭ. പെന്‍ഷര്‍കാര്‍ക്ക് ഡിയര്‍നെസ് റിലീഫും അനുവദിച്ചു. കേന്ദ്ര ശമ്പള കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം. വിലക്കയറ്റത്തിന് അനുസരിച്ച് ഡി എ വര്‍ധിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് നാലുശതമാനം ഡിഎ വര്‍ധനയെന്ന ശുപാര്‍ശയ്ക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.
ഏഴാം കേന്ദ്ര ശമ്ബള കമ്മീഷന്‍ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോര്‍മുല അനുസരിച്ചാണ് ഈ വര്‍ദ്ധനവ്. 48.67 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ക്ഷാമബത്ത(ഡി എ), ആശ്വാസ ധനസഹായം(ഡിയര്‍നെസ് റിലീഫ്) എന്നിവയിലൂടെ ഖജനാവിന്റെ അധിക ബാധ്യത പ്രതിവര്‍ഷം 12,857 കോടി രൂപയാണ്. 2023 ജൂലൈ 1 മുതല്‍ ഈ വര്‍ധന പ്രാബല്യത്തിലായിരിക്കും.
വിപണിയില്‍ പണം ഉറപ്പാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം