മുംബൈ: ആറ് ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കുള്ള ഒരു ആഡംബര ട്രെയിൻ സർവീസ് കഴിഞ്ഞ ദിവസം സർവീസ് പുനരാരംഭിച്ചു. കൊവിഡ് കാലത്ത് സർവീസ് നിർത്തിയ ഡെക്കാൻ ഒഡീസിയെന്ന അത്യാഢംബര ട്രെയിൻ സർവീസാണ് മുംബൈയിൽ നിന്ന് വീണ്ടും സർവീസ് ആരംഭിച്ചത്. മഹാരാഷ്ട്രാ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ മേൽനോട്ടത്തിലുള്ളതാണ് ഈ ട്രെയിൻ സർവീസ്.
പഞ്ചനക്ഷത്ര ഹോട്ടലിലെ സൗകര്യങ്ങളാണ് ഈ ട്രെയിനകത്ത് ഒരുക്കിയിരിക്കുന്നത്. റെസ്റ്റോറന്റ്, മിനി ബാർ മുതലായ സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭിക്കും. 2 കിടക്കകളുള്ള ഡീലക്സ് മുറി, ഓരോ മുറികളിലും അറ്റാച്ച്ഡ് ബാത്ത്റൂമുകൾ,
നാല് സൂട്ട് റൂമുകൾ, ഈ മുറികളിൽ വിശ്രമിക്കാനുള്ള സൗകര്യം, വിശാലമായ ബെഡ്റൂം, ബാത്ത്റൂം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ട്രെയിനുകളിലുള്ള പോലെയുള്ള അപായ ചങ്ങലകളും സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഫറൻസ് മുറിയാണ് ട്രെയിനകത്തെ മറ്റു സൗകര്യം. ഇവിടെ വായിക്കാനുള്ള പുസ്തകങ്ങൾ, കാരംബോഡ്, ടിവി തുടങ്ങിയ സൗകര്യങ്ങളും യാത്രക്കാർക്ക് ലഭിക്കും.
2004 മുതലാണ് ഡെക്കാൻ ഒഡീസി ട്രെയിൻ സർവീസ് ആരംഭിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവീസ് നിർത്തലാക്കിയ ഈ ട്രെയിൻ വീണ്ടും സർവ്വീസ് പുനരാരംഭിക്കുമ്പോൾ യാത്രക്കാരുണ്ടെന്നാണ് അധികൃതർ വ്യതിക്തമാക്കുന്നു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം