തിരുവനന്തപുരം: 2023 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു.
സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും വെളളി മെഡൽ ജേതാക്കൾക്ക് 19ലക്ഷം രൂപയുമാണ് നൽകുക. വെങ്കല മെഡൽ ജേതാക്കൾക്ക് 12.5ലക്ഷം രൂപയും സമ്മാനം നൽകും. മന്ത്രിസഭായോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
മുൻവർഷത്തേക്കാൾ സമ്മാന തുകയിൽ 25ശതമാനം വർധനവ് വരുത്തിയിട്ടുണ്ട്. നിരവധി കാലമായി കായിക താരങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന പരാതി താരങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
സര്‍ക്കാരിനെതിരേ ഈയിടെ മലയാളി ഹോക്കി താരം പി.ആര്‍.ശ്രീജേഷ് രംഗത്തെത്തിയിരുന്നു. മെഡല്‍ നേടിയിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അവഗണന നേരിട്ടെന്ന് താരം വ്യക്തമാക്കി. കേരളം വിടുന്ന കാര്യം പരിഗണിക്കുമെന്ന് ബാഡ്മിന്റണ്‍ താരം പ്രണോയിയും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ സമ്മാനപ്രഖ്യാപനവുമായി രംഗത്തെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം