മാറനല്ലൂർ(തിരുവനന്തപുരം) :വഴിയടഞ്ഞ് അഞ്ചോളം കുടുംബങ്ങൾ ദുരിതത്തിൽ കഴിയുന്നു ഒന്നര വർഷമായി പഞ്ചായത്തിൽ കയറി ഇറങ്ങിയിട്ടും അവഗണന മാത്രമാണ് ഇവർക്ക് മിച്ചം എന്ന് കുടുംബങ്ങൾ പരാതി പറയുന്നു.ആകെയുള്ള നടവഴി മണലിക്കൾ ഏലാ മുതൽ പുല്ലുവരമ്പ് കോളനി വരെ കുടിവെള്ള പൈപ്പ് ലൈനിന് ജെസിബി യന്ത്രം കുഴിയെടുത്തപ്പോൾ ബണ്ട് തകർന്നു നടപ്പാലവും നശിച്ചു.
പുനർനിർമ്മിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റിനോടു പലതവണ കരഞ്ഞു പറഞ്ഞിട്ടും അവഗണിച്ചു. സഞ്ചാരയോഗ്യമായ ഒരു പാലം സാധ്യമാകണമെന്ന് ആവശ്യവുമായി അഞ്ചോളം കുടുംബങ്ങൾ ആണ് ഒന്നര വർഷമായി പഞ്ചായത്തിൽ കയറി ഇറങ്ങുന്നത് . ഇതുവരെയും യാതൊരു നടപടിയും ഉണ്ടായില്ല.കൊറ്റംമ്പള്ളി വാർഡിൽ കരിങ്ങൾ പറമ്പിൻതലയിൽ ഡീ ശാന്തകുമാരി 65, ഡീ പ്രഭാവതി 70,വീട്ടിൽ സദാശിവൻ 98, വെള്ളം കൊള്ളി വീട്ടിൽ ശ്രീലേഖ,ശ്രീലകം വീട്ടിൽ ജയകുമാർ 50 എന്നിവരാണ് പരാതിക്കാർ.അഞ്ചു മുതൽ 98 വയസ്സുവരെ പ്രായമുള്ളവരാണ് ഈ അഞ്ചോളം കുടുംബത്തിൽ ഉള്ളവർ. ഇതിൽ പലരും അസുഖബാധിതരും പാലിയേറ്റീവ് കെയർ രോഗികളും ഒപ്പം മാനസിക അസ്വാസ്ഥ്യം ഉള്ള ആളും ഇക്കൂട്ടത്തിൽ ഉണ്ട്. ആശുപത്രി ആവശ്യത്തിന് ഉൾപ്പെടെ നടപ്പാലം കടക്കണമെങ്കിൽ സാഹസിക യാത്ര വേണ്ടി വരുമെന്ന സ്ഥിതിയാണ്.
മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് ഈ കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നത്. അടിസ്ഥാനപരമായി അത്യാവശ്യ കാര്യങ്ങൾ പ്രസിഡന്റിനോട് പറഞ്ഞാൽ എല്ലാത്തിനും അവഗണനയാണെന്നും കുടിവെള്ളത്തിനായി പൈപ്പ് സ്ഥാപിക്കണമെന്ന് ആവശ്യമായി എത്തിയപ്പോൾ അതിനായി പതിനായിരം രൂപ വേണമെന്ന് ആവശ്യപ്പെട്ട ആളാണ് പഞ്ചായത്ത് പ്രസിഡണ്ട് എന്നും ഇവർ പറഞ്ഞു. പിന്നീട് ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തുടരുന്ന ശാന്തകുമാരി ഇവരുടെ സ്വന്തം പ്രയത്നത്തിലാണ് ഇവിടെ കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞത്.
പാലം നിർമ്മിക്കാൻ നടപടി സ്വീകരിച്ചു,അധികൃതർ സന്ദർശനം നടത്തിയോ,നിയമ തടസം ഉണ്ടോ എന്ന് തുടങ്ങി വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിന് കിട്ടിയ മറുപടി സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ അല്ല എന്നും ഇവർ പറഞ്ഞു . തങ്ങളുടെ ദുരിത യാത്രക്ക് ഒരു പരിഹാരം അടിയന്തിരമായി നടപ്പിലാക്കണം എന്നാണ് ഇവരുടെ ആവശ്യം.
ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...