തിരുവനന്തപുരം :ഇഗ്നോ തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ആയി സീനിയർ റീജിയണൽ ഡയറക്ടർ ഡോ.എം. രാജേഷ് ചാർജ് എടുത്തു. നിലവിൽ വടകര സീനിയർ റീജിണൽ ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചു വന്നിരുന്ന ഇദ്ദേഹം കൊച്ചി ബോംബ തുടങ്ങിയ റീജിയണൽ സെന്ററുകളിൽ ഡയറക്ടർ ആയിരുന്നു. വിദൂര വിദ്യാഭ്യാസം, ഇന്റർനാഷണൽ ബിസിനസ് ഓപ്പറേഷൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം, എം.ഫിൽ, പി എഛ് ഡി ബിരുദാനന്തര ഡിപ്ലോമ, എൽ.എൽ.ബി തുടങ്ങിയവ നേടിയിട്ടുണ്ട്. ഇഗ്നോയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ കമ്മിറ്റികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ദേശീയ അന്തർദേശീയ അക്കാദമിക പരിപാടികളിൽ റിസോഴ്സ് പേഴ്സണായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം അത്തരം പരിപാടികളിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വിവിധ സർവകലാശാലകളുടെയും സ്വയംഭരണ കോളേജുകളുടെയും ബോർഡുകളിലും അദ്ദേഹം അംഗമാണ്. അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം റീജിയണൽ സെന്റർ വടകര രാജ്യത്തെ 2023 ൽ ഏറ്റവും മികച്ച റീജിയണൽ സെന്ററായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അദ്ദേഹം രൂപകല്പന ചെയ്ത പരിസ്ഥിതി സുസ്ഥിരതയെക്കുറിച്ചുള്ള ഓൺലൈൻ കോഴ്സ് 2020-ലെ ഇഗ്നോയുടെ മികച്ച ഓൺലൈൻ കോഴ്സായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, 2022 ൽ ഇഗ്നോയിലെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ അന്തർദേശീയ പ്രസിദ്ധീകരണങ്ങൾ ഡോ . എം രാജേഷിന് ഈ പേരിൽ ഉണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സർട്ടിഫൈഡ് ഇന്നൊവേഷൻ അംബാസഡറാണ് കൂടിയാണ് അദ്ദേഹം.
കോളേജ് യൂണിവേഴ്സിറ്റി അധ്യാപകർക്കായി UGC IGNOU Nep പരിശീലന പരിപാടി വികസിപ്പിച്ച വർക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഡോ. എം രാജേഷ്. യുജിസിയുടെ വിവിധ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററുകളുടെ (എച്ച്ആർഡിസി) റിസോഴ്സ് പേഴ്സൺ ആയും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം