കൊച്ചി: ഭാര്യയ്ക്കു പാചകം അറിയില്ല എന്നത് കാരണമാക്കി വിവാഹ മോചന അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. വിവാഹ മോചനത്തിനായി യുവാവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സോഫി തോമസമാണ് ഉത്തരവിറക്കിയത്.
ഭാര്യയ്ക്ക് പാചകം അറിയില്ലെന്നും തനിക്കു ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ലെന്നുമാണ് ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞത്. ഇത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹ മോചനത്തിന് ഇത് കാരണമല്ലെന്ന് ബെഞ്ച് പറഞ്ഞു.
ഭാര്യയ്ക്കു പാചകം അറിയില്ല എന്നത് കാരണമാക്കി വിവാഹ മോചന അനുവദിക്കാൻ കഴിയില്ല; ഹൈക്കോടതി
2012ലാണ് ദമ്പതികള്‍ വിവാഹിതരയായത്. ബന്ധുക്കള്‍ക്കു മുന്നില്‍ വച്ച് ഭാര്യ മോശമായി പെരുമാറുന്നെന്നും തന്നെ ബഹുമാനിക്കുന്നില്ലെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ ആരോപിച്ചു. 2013ല്‍ ഭര്‍തൃവീട് വിട്ടുപോയ യുവതി തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും ഹര്‍ജിയില്‍ പറഞ്ഞു. തന്റെ ജോലി കളയാനായി തൊഴിലുടമയ്ക്കു ഇ മെയില്‍ ഭര്‍ത്താവ് ആരോപിച്ചു. തങ്ങള്‍ക്കിടയിലെ പ്രശ്നം തീര്‍ക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചാണ് ഇമെയില്‍ അയച്ചതെന്നായിരുന്നു ഭാര്യയുടെ വിശദീകരണം.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം