ശിവകാര്‍ത്തികേയനും സംഗീത സംവിധായകന് ഡി ഇമ്മാനും ഒരുമിച്ചാല്‍ ഹിറ്റ് പാട്ടുകള്‍ ഉറപ്പാണ്. എന്നാല്‍ ഇരുവരും തമ്മിലുള്ള ചെറിയ ചെറിയ സ്വരചേര്‍ച്ചയും വാര്‍ത്തകളില്‍ ഇടം പിടിച്ചിടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് തുറന്ന് സമ്മതിക്കുകയാണ് ഡി ഇമ്മാന് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖമാണ് തമിഴകത്ത് ചര്‍ച്ചയാകുന്നത്.
ശിവകാര്‍ത്തികേയനെ ‘എന്‍ തമ്പി’ എന്നാണ് ഇമ്മാന് പൊതുഇടങ്ങളില്‍ വിശേഷിപ്പിച്ചിരുന്നത്. ശിവകാര്ത്തികേയന് തന്നെ വഞ്ചിച്ചുവെന്നാണ് ഇമ്മാന് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ശിവകാര്‍ത്തികേയനുമായി ചില പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച ഇമ്മാന്, ശിവകാര്‍ത്തികേയന്റെ ചിത്രങ്ങള്‍ക്കായി ഇനി സംഗീതമൊരുക്കില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ പ്രശ്നം എന്താണെന്ന് തുറന്നുപറയാന്‍ അദ്ദേഹം തയ്യാറായില്ല. ശിവകാര്ത്തികേയന് തന്നെ വഞ്ചിച്ചുവെന്നും അത് ജീവിതത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെന്നുമാണ് ഇമ്മാന് പറഞ്ഞത്.
https://www.youtube.com/watch?v=ZdXYAloC7kE
ഇമ്മാന്റെ വാക്കുകള്‍
‘എന്നോട് ശിവകാര്ത്തികേയന് ചെയ്ത ദ്രോഹം തിരിച്ചറിയാന്‍ വൈകിപ്പോയി. അതുകൊണ്ട് അദ്ദേഹം അഭിനയിക്കുന്ന സിനിമകളില്‍ ഇനി ജീവനുള്ള കാലത്തോളം പ്രവര്‍ത്തിക്കില്ല. എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അയാളോട് തന്നെ ചോദിച്ചിരുന്നു. അതിന് ശിവകാര്ത്തികേയന് പറഞ്ഞ മറുപടി തുറന്ന് പറയാന്‍ പോലും പറ്റില്ല.
ചില കാര്യങ്ങള്‍ മൂടിവയ്ക്കുക തന്നെ വേണം. അതിന് പ്രധാന കാരണം എന്റെ കുഞ്ഞുങ്ങളുടെ ഭാവിയാണ്. നാട്ടുകാര്‍ എന്തുപറയുന്നു എന്നത് എനിക്ക് പ്രശ്നമല്ല. ഞാന്‍ ആരാണെന്ന് എനിക്കറിയാം. ജീവിതത്തില്‍ മോശം അവസ്ഥയുണ്ടാകും. ആ സങ്കടത്തിന് ശിവകാര്ത്തികേയന് മാത്രമാണ് കാരണം എന്ന് പറയാനാവില്ല. പക്ഷേ അദ്ദേഹം ഒരു മുഖ്യകാരണമാണ്.’
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം