ജമ്മു കശ്മീരിലെ അർണിയ സെക്ടറിൽ വീണ്ടും പാക് വെടിവയ്പ്പ്. പാകിസ്താൻ റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു. അർണിയ സെക്ടറിലെ വിക്രം പോസ്റ്റിൽ ചൊവ്വാഴ്ച രാവിലെ 8.15 ഓടെയാണ് വെടിവെപ്പുണ്ടായത്.
ഇഖ്ബാൽ, ഖന്നൂർ എന്നീ പാക് പോസ്റ്റിൽ നിന്നാണ് വെടിയുതിർത്തത്. ബിഎസ്എഫ് സൈനികരെ ലക്ഷ്യമിട്ട് സ്നൈപ്പർമാർ വെടിയുതിർക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ പോസ്റ്റിന് സമീപം വൈദ്യുതീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന സൈനികർക്കാണ് വെടിയേറ്റത്.
സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന് വീടിനുള്ളില്‍ മരിച്ച നിലയില്‍
യാതൊരു പ്രകോപനവുമില്ലാതെ പാക് റേഞ്ചേഴ്സ് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബിഎസ്എഫ് ജവാന്മാർ തിരിച്ചടിച്ചതായും അതിർത്തി രക്ഷാ സേന അറിയിച്ചു. വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റതായും സൈനികർ ചികിത്സയിൽ കഴിയുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം