തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉത്തരവിലെ അവ്യക്തതകളില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വ്യക്തത വരുത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരായി വിശദീകരണം നല്‍കിയേക്കും. പദ്ധതി നടപ്പാക്കുന്നതിന് പ്രഥമാധ്യാപകര്‍ക്ക് നല്‍കേണ്ട ഫണ്ട് കുടിശ്ശിക വരുത്തിയതിന്റെ കാരണം, 2018ലെ പദ്ധതി ഉത്തരവ് തുടങ്ങിയവയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും.
പദ്ധതി തുക മുന്‍കൂറായി നല്‍കുന്ന കാര്യത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് അറിയിച്ചേക്കും. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അതേസമയം ഉച്ചഭക്ഷണ പദ്ധതിയുടെ തുക നല്‍കേണ്ടത് സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ ബാധ്യതയല്ലെന്നാണ് ഹൈക്കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം