സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടാൻ സാധ്യത. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും അടുത്തടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നുണ്ട്.
കൂടാതെ, തെക്കുകിഴക്കൻ അറബിക്കടലിനും, ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുക. ഇതിനോടൊപ്പം തെക്കുകിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദം ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
ഇവ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് നീങ്ങുക. തുടർന്ന് ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി മാറും. അതിനാൽ, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയാണ് അനുഭവപ്പെടുക. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എങ്കിലും, മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം