ഇടുക്കി :ജില്ലയിലെ ആദ്യ ലെവൻസ് സിന്തറ്റിക് ഫുട്ബോൾ സ്റ്റേഡിയത്തിനായുള്ള പ്രൊപ്പോസൽ കേന്ദ്രസർക്കാർ അംഗീകരിച്ചു. ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ഡിപിആർ തയ്യാറാക്കുന്നതിനായി എൻജിനീയറിങ് സംഘം വഞ്ചിക്കവിലയിലെ ഗ്രൗണ്ടിൽ സന്ദർശനം നടത്തി. ഖേലോ ഇന്ത്യ പദ്ധതിയിൽ പെടുത്തി 6 കോടി രൂപയും , ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി 10 കോടി രൂപയും സ്റ്റേഡിയം നിർമ്മാണത്തിനായി ഉപയോഗിക്കും.
സംസ്ഥാന ജില്ലാ സ്പോർട്സ് കൗൺസിലുകൾ സ്പോർട്സ് ഡയറക്ടറേറ്റ് വഴിയാണ് കെലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടുക്കി ജില്ലാ ആസ്ഥാനമായ വഞ്ചിക്കവലയിൽ സിന്തറ്റിക് ലെവൻസ് ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുന്നതിനായുള്ള പ്രൊപ്പോസൽ സമർപ്പിച്ചത്. പ്രപ്പോസൽ അംഗീകരിച്ചതോടെ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്നതിനായി ഡയറക്ടറേറ്റ് ഓഫ് സ്പോടസ് ആന്റ് യൂത്ത് അഫെഴ്സിന് കീഴിലുള്ള സ്പോട്സ് കേരള ഫൗണ്ടേഷൻ എക്സി എഞ്ചിനിയർ സലിം.വൈ ,അസി എഞ്ചിനിയർ ശിവ, പ്രൊജക്ട് എഞ്ചിനിയർ അഭിജിത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, സി.പിഎം ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ് എന്നിവരും സ്റ്റേഡിയം നിർമ്മിക്കുന്ന വഞ്ചിക്കവലയിൽ എത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം