തൃശ്ശൂർ: തൃശൂർ കുന്നംകുളത്ത് വെച്ച് നടക്കുന്ന അറുപത്തിയഞ്ചാമത് സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് തുടക്കമായി.മേളയിൽ ഇത്തവണ ആദ്യ സ്വര്‍ണം കണ്ണൂരാണ് സ്വന്തമാക്കിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ ഗോപിക ഗോപിയാണ് കണ്ണൂരിന് വേണ്ടി സ്വര്‍ണം നേടിയത്. കോഴിക്കോടിന്റെ അശ്വിനി എസ് നായര്‍ക്ക് വെള്ളിയും എറണാകുളത്തിന്റെ അനുമോള്‍ സജി വെങ്കലവും നേടി.
ഇന്ന് 21 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുന്നത്. 4*100 മീറ്റര്‍ റിലെ, 400 മീറ്റര്‍ ഓട്ടം തുടങ്ങിയ ഇനങ്ങളുടെ ആദ്യ റൗണ്ടും ഇന്ന് നടക്കും. ഉച്ചയ്ക്ക് മൂന്നരയോടെ മാര്‍ച്ച് പാസ്റ്റും ഉദ്ഘാടന സമ്മേളനവും നടക്കും. രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി. വൈകിട്ട് 3.30ന് മാര്‍ച്ച് പാസ്റ്റിന് ശേഷം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ രാജന് അധ്യക്ഷത വഹിക്കും.
വിവിധ ജില്ലാ ടീമുകളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായി. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മാറ്റുരയ്ക്കുന്നത്. രാത്രിയും പകലുമായി നാല് ദിവസങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണവും സ്വർണാഭരണങ്ങളുമായി വധു മുങ്ങി; അന്വേഷണം ആരംഭിച്ച് പൊലീസ്
തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഇന്നലെ രാവിലെ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര് ബിന്ദു ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ ക്യാപ്റ്റന്‍ ഐഎം വിജയന് ദീപശിഖ കൈമാറിയിരുന്നു. മേയര്‍ എംകെ വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷനായി. വൈകീട്ട് അഞ്ചോടെ കുന്നംകുളത്താണ് ദീപശിഖ പ്രയാണം സമാപിച്ചത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം