ഡൽഹി: മണിപ്പൂരിൽ കുകി യുവതികളെ നഗ്‌നരാക്കി നടത്തിയ കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ഗുവാഹത്തി സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ ആറു പേരാണ് കേസിലെ മുഖ്യ പ്രതികൾ. അനധികൃതമായി സംഘം ചേരൽ, സ്ത്രീകൾക്കെതിരായ അതിക്രമം, കൊലപാതകം ഉൾപ്പടെ നിരവധി വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മെയ് നാലിനാണ് കുകി വിഭാഗത്തിൽപ്പെട്ട രണ്ട് യുവതികളെ നഗ്നരാക്കി നടത്തിയത്. മെയ്‌തെ വിഭാഗത്തിൽപ്പെട്ട ആൾക്കൂട്ടമാണ് ഇതിന് പിന്നിലുണ്ടായിരുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ കലാപം ആരംഭിച്ച് വളരെ നാളുകൾക്ക് ശേഷമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് പിന്നാലെ സർക്കാർ സ്വമേധയാ കെസെടുക്കുകയായിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിൽ മണിപ്പൂർ കലാപം അന്വേഷിക്കുന്ന സി.ബി.ഐ ഈ വിഷയം കൂടി അന്വേഷണ പരിധിയിൽ കൊണ്ടു വരികയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം