യാംബു: സൗദി അറേബ്യയിൽ കാലാവസ്ഥ മാറ്റത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങി. മിക്ക പ്രദേശങ്ങളിലും താപനിലയിൽ കാര്യമായ കുറവ് കാണാൻ തുടങ്ങിയിട്ടുണ്ട്. ഈ ആഴ്ച ചൂട് ഗണ്യമായി കുറയുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ താപനില 19 ഡിഗ്രി സെൽഷ്യസ് മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞേക്കാം. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി, ഹാഇൽ, വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലായിരിക്കും ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുക.
ജീസാൻ, അസീർ, അൽബാഹ, മക്ക എന്നീ മേഖലകളിൽ സജീവമായ കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. മദീനയിലെ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറക്കുന്ന പൊടിക്കാറ്റ് അനുഭവപ്പെടാനിടയുണ്ട്. ഒരുഘട്ടത്തിൽ 50 ഡിഗ്രി വരെ ഉയർന്ന കടുത്ത ചൂടുകാലത്തിന് ശേഷമാണ് രാജ്യം പതിയെ തണുപ്പുകാലത്തിലേക്ക് നീങ്ങുന്നത്.
ലോക്‌സഭയില്‍ ചോദ്യം ചോദിക്കാന്‍ കൈക്കൂലി; മഹുവ മൊയിത്ര എംപിക്കെതിരെ അദാനി ഗ്രൂപ്പ്
വരും ആഴ്ചകളിൽ ശൈത്യകാലത്തേക്കുള്ള മാറ്റം സജീവമാകും. ഇപ്പോൾ മിതോഷ്ണ നിലയിലുള്ള സുഖകരമായ കാലാവസ്ഥയാണ് രാജ്യത്തെങ്ങും അനുഭവപ്പെടുന്നത്. ഇനി മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുള്ളതിനാൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. സജീവമായ ഉപരിതല കാറ്റ് പൊടിയും മണലും ഇളക്കിവിടുമെന്നും കേന്ദ്രം പ്രവചിച്ചു. വരുംദിവസങ്ങളിൽ അബഹയിൽ 26 ഡിഗ്രി, മക്കയിൽ 39 ഡിഗ്രി, മദീനയിൽ 37 ഡിഗ്രി, റിയാദിൽ 38 ഡിഗ്രി, ജിദ്ദയിൽ 35 ഡിഗ്രി, ദമ്മാമിൽ 41 ഡിഗ്രി, ബുറൈദയിൽ 39 ഡിഗ്രി സെൽഷ്യസ് എന്നീ നിലകളിലാകും താപനില രേഖപ്പെടുത്തുക.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം