പട്ന: ബിഹാറിൽ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കൊന്ന പ്രതികള്‍ ഏറ്റുമുട്ടലില്‍ മരിച്ചു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾക്ക് വെടിയേറ്റത്. പൊലീസ് ഉദ്യോഗസ്ഥനായ അമിതാഭ് കുമാറാണ് കൊല്ലപ്പെട്ടത്.
വൈശാലി ജില്ലയിലെ സരായ് ബസാര്‍ ചൗക്കിലെ യുക്കോ ബാങ്കിന് സമീപം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം. സംശയം തോന്നിയ ബൈക്ക് സംഘം തടഞ്ഞുനിർത്തിയപ്പോൾ ഇതിലുണ്ടായിരുന്ന മൂന്ന് അക്രമികൾ ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോകാൻ തുടങ്ങി. ഓടിപ്പോകുന്നതിനിടെ മൂന്നംഗ സംഘത്തിലെ ഒരാള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചില്‍ രണ്ടുതവണ വെടിയേറ്റ അമിതാഭ് കുമാര്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടുപ്രതികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പൊലീസ് വനത്തിലേക്ക് കയറ്റുന്നതിനിടെ ക്രിമിനലുകൾ കാറിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെയാണ് പൊലീസ് ഇവർക്ക് നേരെ വെടിയുതിർത്തത്. പൊലീസുകാരനുനേരെ വെടിയുതിർത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മറ്റൊരു പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം