മുംബൈ: മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. അഹമ്മദ്‌നഗറിൽ നിന്ന് അഷ്തിയിലേക്കുള്ള സബർബൻ ട്രെയിനിനാണ് തീപിടിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ബീഡ് ജില്ലയിലെ അഹമ്മദ് നഗറിലാണ് സംഭവം. എട്ടു കോച്ചുകളുള്ള ട്രെയിനിന്റെ അഞ്ച് കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തമുണ്ടായ ഉടനെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയൊരു അപകടം ഒഴിവായി.
എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം