ഇടുക്കി: ദേവികുളം താലൂക്കിലെ കല്ലാർ കുറിശുപാറ മേഖലയിൽ ഇന്നു വെളുപ്പിനെ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.പള്ളിവാസൽ പഞ്ചായത്ത് പരിധിയിലെ കല്ലാർ സെൻ്റ് ജൂഡ് പള്ളിയുടെ മുറ്റത്തും,പരിസരങ്ങളിലും ആണ് ആനയിറങ്ങിയത് . ആനകൾ ഇവിടുത്തെ കാർഷികവിളകൾ തിന്നുകയും, തെങ്ങടക്കം ഉള്ള ഫലവൃക്ഷങ്ങൾ നശിപ്പിക്കുകയും ചെയ്തു. രാവിലെ നാലോടെ എത്തിയ കാട്ടാനകളെ ആറു മണിയോടെയാണ് നാട്ടുകാർ കണ്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സ് നെയും, വനം വകുപ്പിനേയും വിവരമറിയിച്ചു.വനം വകുപ്പ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ആനകൾ ആളുകൾക്ക് നേരെ അടുത്തില്ല. സെൻ്റ് ജൂഡ് പള്ളിയുടെ പിന്നിൽ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട് എന്നാണു നാട്ടുകാർ അറിയിച്ചത്. വിളവെടുക്കാൻ പാകമായ 100 കണക്കിന് തെങ്ങിൻ തൈകൾ ആണ് ആനകൾ നശിപ്പിച്ചു കളഞ്ഞത്.
കഴിഞ്ഞ ആറു മാസത്തിനിടെ ഒമ്പതാം തവണയാണ് ഈ പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത്. കനത്ത മഴയും,മൂടൽ മഞ്ഞും കാരണം ആനയെ ആദ്യം കണ്ടില്ല, സിസിടിവി ദൃശ്യങ്ങളിൽ ആനയെ കണ്ട് പരിശോധിച്ചപ്പോൾ ആണ് കൃഷി നാശം കണ്ടത്. പ്രദേശത്ത് നിന്ന് കാട്ടാനകളെ തുരത്തി ജനസുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് പള്ളിവാസൽ ഗ്രാമപഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥൻ സ്ഥലത്ത് തമ്പടിച്ച് നിരീക്ഷണം നടത്തിവരുന്നു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം