ഗുജറാത്ത് : ഗുജറാത്തിലെ ആരവല്ലിയിലെ ഗൊജാരോ അതിർത്തിക്കടുത്താണ് ഭയാനകമായ വാഹനാപകടം നടന്നത്. ക്രൂയിസർ ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇതുവരെ ഒമ്പത് പേർ മരിച്ചതായാണ് വിവരം. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമായതിനാൽ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റാൻ പറഞ്ഞിട്ടുണ്ട്.
ഗുജറാത്ത്-രാജസ്ഥാൻ അതിർത്തിയിലെ രത്തൻപൂരിന് സമീപം ബ്രേക്ക് തകരാറിനെത്തുടർന്നാണ് ക്രൂയിസർ ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ചത്. ബിച്ചിവാഡയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ഈ ജീപ്പിൽ 20 ഇൽ അധികം ആളുകളുണ്ടായിരുന്നു, ഏറെയും തൊഴിലാളികൾ ആയിരുന്നു. അപകട വിവരം ലഭിച്ചയുടൻ രാജസ്ഥാൻ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
പരിക്കേറ്റ 10 പേരെ ക്രൂയിസറിൽ നിന്ന് പുറത്തെടുത്ത് ഷംലാജി, ബിച്ചിവാല ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് റഫർ ചെയ്ത മൂന്ന് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെയും മരിച്ചവരെയും തിരിച്ചറിയാനും കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുമുള്ള ശ്രമത്തിലാണ് പോലീസ്.അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നവരിൽ ഒരാൾ പറഞ്ഞതനുസ്സരിച്ച്, മരിച്ചവരിൽ നാലുപേരെ ധനപാൽ (24), ഹേമന്ത് (21), രാകേഷ് (25), മുകേഷ് (25) എന്നിങ്ങനെ തിരിച്ചറിഞ്ഞിട്ടുണ്ട്. 14 വയസ്സിനടുത്ത് പ്രായമുള്ള ഒരു പെൺകുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു. മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ടെന്ന് പോലീസ് അറിയിച്ചു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം