കൊച്ചി: ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ മൂന്നാമത്തേതും നാലാമത്തേതുമായ പ്രത്യേക വിമാനങ്ങളിലെ കേരളത്തില്‍ നിന്നുളള 31 പേരില്‍ 26 പേര്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ് ഇവര്‍ തിരിച്ചെത്തിയത്.
മറ്റുളളവര്‍ സ്വന്തം നിലയ്ക്കാണ് വീടുകളിലേയ്ക്ക് മടങ്ങുന്നതെന്ന് നോര്‍ക്ക അറിയിച്ചു.
കൊച്ചിയിലെത്തിയ മലയാളികളെ നോർക്ക റൂട്ട്‌സ് പ്രതിനിധികളായ എറണാകുളം സെന്റർ മാനേജർ രജീഷ് കെ.ആർ, ആർ.രശ്മികാന്ത് എന്നിവർ സ്വീകരിച്ചു.
ഡൽഹി വിസ്താര യുകെ 883 വിമാനത്തിൽ ഇന്ന് രാവിലെ 7.40-ന് 11 പേർ കൊച്ചിയിൽ എത്തിയിരുന്നു. ബാക്കിയുണ്ടായിരുന്ന 15 പേരാണ് വൈകിട്ട് ഏഴ് മണിയോടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊച്ചിയിലെത്തിയത്. ഡൽഹിയിൽ നിന്നുള്ള വിമാനടിക്കറ്റുകൾ നോർക്ക റൂട്ട്‌സ് നൽകിയിരുന്നു.
വിദേശകാര്യമന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി 75 മലയാളികളെയാണ് ഇതുവരെ ഇസ്രയേലിൽ നിന്നും നാട്ടിലെത്തിക്കാൻ സാധിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ രണ്ടാമത്തെ വിമാനത്തിൽ 33 മലയാളികളുൾപ്പെടെ 235 ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം