ടെല്‍ അവീവ് : ഗാസയെ ആക്രമിക്കുന്ന ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുമെന്ന മക്ഡൊണാള്‍ഡിന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. ഇസ്രയേലിലെ മക്ഡൊണാള്‍ഡിന്റെ ബ്രാഞ്ചാണ് ഇസ്രായേല്‍ ഡെമോക്രാറ്റിക് ഫോഴ്സ് (ഐഡിഎഫ്) സൈനികര്‍ക്ക് ഭക്ഷണം നല്‍കുമെനന്ന് പോസ്റ്റിട്ടത്.
ഇസ്രായേൽ സൈനികർക്ക് 4,000 ഭക്ഷണപ്പൊതികൾ അയച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ കമ്പനിയായ മക്‌ഡൊണാൾഡിന്റെ ഇസ്രായേൽ വിഭാഗം ട്വീറ്റിലൂടെ അറിയിച്ചത്. എല്ലാ ദിവസവും 4,000 ഭക്ഷണപ്പൊതികൾ എത്തിക്കുമെന്നും കൂടാതെ, അവർ ഓർഡർ ചെയ്യുന്ന അധിക ഭക്ഷണ സാധനങ്ങൾക്ക് 50 ശതമാനം കിഴിവ് നൽകുമെന്നും മക്‌ഡൊണാൾഡ് എക്സിലെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
പോസ്റ്റ് വൈറലായതോടെ അറബ് രാജ്യങ്ങളിലെ സാമൂഹ്യ മാധ്യമ ഉപഭോക്താക്കള്‍ മക്ഡൊണാള്‍ഡിന്റെ ഇസ്രയേല്‍ ചായ്‌വിനെതിരെ രംഗത്തു വന്നു. പാകിസ്ഥാനില്‍, സ്വാധീനമുള്ള വിവിധ സാമൂഹ്യമാധ്യമ ഹാന്‍ഡിലുകള്‍ മക്‌ഡൊണാള്‍ഡിനെ ബഹിഷ്‌കരിക്കൂ എന്ന പ്രചാരണവും ആരംഭിച്ചു. പിന്നാലെ മക്ഡൊണാള്‍ഡിന്റെ ഇസ്രയേല്‍ ശാഖ പ്രാദേശികമായി അവിടെ പ്രവര്‍ത്തിക്കുന്ന സംരംഭമാണെന്നും അതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പാകിസ്ഥാനിലെ മക്ഡൊണാള്‍ഡ് ശാഖ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















