തിരുവനന്തപുരം: തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വെളളം പൊങ്ങിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. ക്യാമ്ബുകളില്‍ ആകെ 875 പേരാണുളളത്.
തിരുവനന്തപുരം താലൂക്കിലാണ് (16 )ഏറ്റവും കൂടുതല്‍ ക്യാമ്ബുകള്‍. ഇവിടെ 580 പേരാണുള്ളത്. ജില്ലയില്‍ ആറ് വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നാണ് ഔദ്യോഗിക കണക്ക്. ചിറയിന്‍കീഴ് താലൂക്കില്‍ നാല് ക്യാമ്ബുകളിലായി 249 പേരെയും വര്‍ക്കല താലൂക്കിലെ ഒരു ക്യാമ്ബില്‍ 46 പേരെയും മാറ്റിപാര്‍പ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം