ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രതയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ ഫരീദാബാദിൽ നിന്നും ഒൻപത് കിലോമീറ്റർ അകലെ, ഭൂമിയുടെ പത്ത് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആളപായമുളളതായി റിപ്പോർട്ടുകളില്ല.
ഹരിയാനയിലെ ഫരീദാബാദില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഫരീദാബാദില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ കിഴക്കും ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ ഫരീദാബാദിൽ ഇന്ന് വൈകിട്ട് 4:08 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റിൽ ഡൽഹി, ജമ്മുകാശ്‌മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയായിരുന്നു പ്രഭവകേന്ദ്രം. ഭൂമിയുടെ 181 കിലോമീറ്റർ ഉള്ളിൽ നിന്ന് ഉടലെടുത്തതാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചിരുന്നത്.
ഒക്ടോബർ ഏഴിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12ന് ശേഷമാണ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹൊറാത്തിൽ ശക്തമായ ഭൂകമ്പം ഉണ്ടായി. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങളിലായി 4000ൽ അധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏകദേശം രണ്ടായിരത്തോളം വീടുകൾ പൂർണമായും നശിച്ചെന്നാണ് അഫ്ഗാനിസ്ഥാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം