തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ന്യൂഡല്‍ഹി– കേരള എക്സ്പ്രസ് വൈകുമെന്ന് റെയില്‍വേ അറിയിച്ചു. ഉച്ചയ്ക്ക് 12.30 ന് പുറപ്പെടേണ്ട ട്രെയിന്‍ രാത്രി 7.35 ഓടെ മാത്രമേ പുറപ്പെടുകയുള്ളൂ. കൊച്ചുവേളി റയില്‍വേ സ്റ്റേഷനിലെ പിറ്റ്ലൈനില്‍ വെള്ളം കയറിയതാണ് കാരണമെന്നും റെയില്‍വേ വ്യക്തമാക്കി.
ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. വ്യാപക കൃഷിനാശവും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായി ജില്ലാഭരണകൂടം അറിയിച്ചു.
അതേസമയം, തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ തുടരുകയാണ്. പന്ത്രണ്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ഈ ജില്ലകളിൽ വ്യാപകമായ മഴ കിട്ടും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. 1.9 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകും. കടലേറ്റത്തിനും സാധ്യതയുണ്ട്. ജാഗ്രത പാലിക്കാൻ ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ടു. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്.
വരുന്ന അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ് നാടിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട് അടുത്ത 48 മണിക്കൂറിൽ അറബിക്കടലിൽ ന്യൂനമർദം രൂപമെടുത്തേക്കും.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം