തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയർ ആന്റ് റെസ്‌ക്യൂ വാഹനം അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നു.
മൂവാറ്റുപുഴ – പുനലൂർ റോഡിൽ കൊല്ലം പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം. കല്ലുംകടവിലെ പെട്രോൾ പമ്പിന് സമീപം റോഡ് സൈഡിലെ പോസ്റ്റിലേക്ക് വാഹനമിടിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് സംഭവം.
അപകടത്തിൽ മൂന്ന് ഫയർഫോഴ്സ് അംഗങ്ങൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രാഥമിക ചികിത്സക്ക് ശേഷം പരിക്കേറ്റവർ ആശുപത്രി വിടുമെന്നാണ് വിവരം.
മുഖ്യമന്ത്രി ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. മറ്റൊരു വാഹനത്തിൻ്റെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെ വാഹനം തിരുവനന്തപുരത്തേക്ക് തിരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം