ശ്രീനഗര്‍: അതിര്‍ത്തി കടന്നെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരനെ പാകിസ്താനില്‍ തിരികെ എത്തിച്ച് ഇന്ത്യൻ സൈന്യം.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. 17-കാരനായ ഇര്‍ഷാദ് അഹ്‌മദിനെയാണ് ഇന്ത്യൻ സൈന്യം മടക്കി അയച്ചത്.
ഉച്ചയോടെ ചകൻ ദാ ബാഗ് അതിർത്തിയിൽ വെച്ച് ഇന്ത്യൻ സൈന്യം കൗമാരക്കാരനെ പാകിസ്ഥാൻ സൈന്യത്തിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അതിർത്തി കടന്ന് അഹമ്മദിനെ തിരിച്ചയക്കുമ്പോൾ പൂഞ്ച്, പാക് അധീന കശ്മീരിൽ (പിഒകെ) നിന്നുള്ള സിവിൽ ഉദ്യോഗസ്ഥരും അതിർത്തി കടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ പൂഞ്ച് ജില്ലയിലെ കെർണി സെക്ടറിൽ അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിഒകെ നിവാസിയായ അഹമ്മദിനെ ഇന്ത്യൻ സൈന്യം പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം