ബാംഗളൂരു: ലുലു മാളിലെ പാക് പതാക വിവാദത്തില്‍ കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു. ബിജെപി മീഡിയ സെല്‍ പ്രവര്‍ത്തകയായ ശകുന്തള നടരാജിനെതിരെ ജയനഗര്‍ പൊലീസാണ് കേസെടുത്തത്. വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ സംഭവത്തെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചതിനാണ് കേസ്.
പാക് പതാക വലുതായി തോന്നുന്ന ചിത്രം പങ്കുവെച്ച് നിങ്ങൾക്ക് കോമൺസെൻസ് ഇല്ലേയെന്നും ഇന്ത്യൻ പതാകയ്ക്ക് മുകളിൽ ഒരു പതാകയും പറക്കാൻ പാടില്ലെന്നുമായിരുന്നു ശകുന്തളയുടെ കുറിപ്പ്. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ലുലമാളിനെതിരെ ബഹിഷ്‌കരണാഹ്വാനത്തിനുള്ള ഹാഷ്ടാഗുൾപ്പടെയായിരുന്നു പോസ്റ്റ്.
കേസ് എടുത്തതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ക്രിക്കറ്റ് ലോകകപ്പ് പ്രമാണിച്ച് പങ്കെടുക്കുന്ന ടീമുകളുടെ പതാകകള്‍ കൊച്ചി ലുലു മാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വ്യാജപ്രചരണം നടന്നത്.
ഏകദിന ലോകകപ്പ് പ്രമാണിച്ച് ടൂർണമെന്റിൽ പങ്കെടുക്കുന്ന പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കൊടി കൊച്ചി ലുലു മാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരേ വലിപ്പമുള്ളവയാണ് എല്ലാ കൊടികളുമെങ്കിലും പല ആംഗിളുകളിൽ നിന്ന് ചിത്രങ്ങളെടുക്കുമ്പോൾ ഇവ ചെറുതും വലുതുമായാണ് തോന്നുക. ഒരു ആംഗിളിൽ പാക് പതാക വലുതായി തോന്നുന്ന ചിത്രമുപയോഗിച്ച് ഹിന്ദുത്വവാദികൾ വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. ഏഷ്യാനെറ്റ് കന്നഡ പതിപ്പും ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥനുമടക്കമുള്ളവരാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം