കോഴിക്കോട്: കെഎസ്എഫ്ഇയെ രൂക്ഷ വിമർശനം നടത്തി വിവാദത്തിലായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ മണിക്കൂറുകൾക്കുള്ളിൽ പറഞ്ഞത് മയപ്പെടുത്തി. താൻ പ്രസംഗത്തിൽ പറഞ്ഞ നല്ല കാര്യങ്ങളൊന്നും മാധ്യമങ്ങൾ വാർത്തയാക്കിയില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂനിയന്റെ പതിനേഴാം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. പിന്നീട് നിലപാട് മയപ്പെടുത്തിയെങ്കിലും ക്രമക്കേടുകള്‍ ഉണ്ടെന്ന കാര്യം പൂര്‍ണമായും അദ്ദേഹം തള്ളിക്കളഞ്ഞില്ല.
സഹകരണ മേഖലയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇക്കാര്യം പറഞ്ഞത്. കെഎസ്എഫ്ഇ കെട്ടുറപ്പുള്ള സ്ഥാപനമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഒറ്റ പൊള്ളച്ചിട്ടി പോലുമില്ല. രണ്ടുവർഷത്തിനിടെ ശ്രദ്ധേയമായ നേട്ടങ്ങൾ കെഎസ്എഫ്ഇ കൈവരിച്ചു. ചിട്ടികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായതെന്നും ബാലൻ വ്യക്തമാക്കി.
അധ്യക്ഷ പ്രസംഗത്തില്‍ താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മനസിലാകാത്തെ തെറ്റായ രൂപത്തില്‍ വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് കെഎസ്എഫ്ഇ കൈവരിച്ചതെന്നും അതൊടൊപ്പം തിരുത്തപ്പെടേണ്ട ചില പ്രവണതകളെക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും എ.കെ ബാലന് വിശദീകരിച്ചു. കമ്പനിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ചില തെറ്റായ പ്രവണത എല്ലാവരും ഓര്‍മപ്പെടുത്തുന്നതാണ്. അത് താനും ഇടക്കിടക്ക് പറയാറുണ്ട്. അതാണ് ഇവിടെയും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കള്ളപ്പേരിട്ട്, കള്ളയൊപ്പിട്ട്, കള്ളചെക്ക് വാങ്ങി പൊള്ളച്ചിട്ടികൾ കെഎസ്എഫ്ഇയിൽ ഉണ്ടാക്കുകയാണെന്നും എത്രകാലം ഇത് തുടരാൻ കഴിയുമെന്നുമാണ് നിങ്ങൾ കരുതുന്നതെന്നുമാണ് രാവിലെ കോഴിക്കോട്ട് കെഎസ്എഫ്ഇ സമ്മേളനത്തിനിടെ ബാലൻ ചോദിച്ചത്.
ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, കെഎസ്എഫിഇ ഓഫീസേഴ്സ് യൂണിയന്റെ നേതാക്കള്‍ എന്നിവരെ വേദിയിലിരുത്തിയായിരുന്നു കെഎസ്എഫ്ഇയില്‍ ഗുരുതര ക്രമക്കേട് നടക്കുന്നുവെന്ന് എകെ ബാലന് വിമര്‍ശനം ഉന്നയിച്ചത്. കരുവന്നൂരിന് മുന്‍പ് കെഎസ്എഫ്ഇ ജീവനക്കാരുടെ സഹകരണ സംഘത്തില്‍ നടന്ന ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ഓഫീസേഴ്സ് യൂണിയന്റെ സംസ്ഥാന പ്രസിഡണ്ട് കൂടിയായ ബാലന് വിമര്‍ശിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം