ആലപ്പുഴ: ഗണേഷ് കുമാർ എം.എൽ.എയ്ക്കെതിരേ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭ വികൃതമാകുമെന്ന് പരിഹസിച്ച അദ്ദേഹം, മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോയെന്നും ചോദിച്ചു.
ഇനി മൂന്ന് വർഷത്തിൽ താഴെമാത്രമാണ് പിണറായി സർക്കാരിന് കാലാവധിയുള്ളത്. മന്ത്രിമാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മുഖംമിനുക്കാൻ പോയാൽ വെളുക്കാൻ തേച്ചത് പാണ്ടായി മാറുമെന്നേ പറയാനുള്ളു. ട്രാൻസ്പോർട്ട് മന്ത്രി മിടുക്കനാണ്. നല്ല നിലയിൽ അദ്ദേഹം കൊണ്ടു നടക്കുന്നുണ്ട്. മുഖംമിനുക്കാനെന്നും പറഞ്ഞ് പിണറായി സർക്കാർ അദ്ദേഹത്തെ മാറ്റാൻ ആലോചിക്കുന്നുണ്ട്. അതിനേക്കാൾ എത്രയോ മോശമായ മുഖവും സ്വഭാവശുദ്ധിയുമുള്ള ഒരാളെ മന്ത്രിയാക്കാൻ പോകുന്നു എന്ന് പറഞ്ഞാൽ ഈ മന്ത്രിസഭയുടെ മുഖം എത്രമാത്രം നന്നാകും, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്. ഭാര്യയുടെ അടിമേടിക്കുന്നയാളാണ്. ഗണേഷ് കുമാറും അച്ഛനും കൂടി ഗതാഗത വകുപ്പ് മുടിപ്പിച്ചെന്നും വെള്ളാപ്പള്ളി നടേശന് വിമര്‍ശിച്ചു.
മുന്നണിയിലെ ധാരണപ്രകാരം രണ്ടാം പിണറായി മന്ത്രിസഭായില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ എംഎല്‍എയായ ഗതാഗത മന്ത്രി ആന്റണി രാജുവിന് ശേഷം ഗണേഷ് കുമാറാണ് മന്ത്രിയാകേണ്ടത്.
എന്നാല്‍ ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെതിരേ എല്‍ഡിഎഫില്‍ തന്നെ ഭിന്നാഭിപ്രായമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം