തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. തെക്കൻ തമിഴ്നാടിന് മുകളിലായി ഒരു ചക്രവാത ചുഴിയും അറബിക്കടലിൽ ഒരു ന്യൂന മർദ്ദവും രുപപെടാനുള്ള സാധ്യതയുണ്ട്.
ഇതിന്റെ സ്വാധീനമായിട്ടാണ് കഴിഞ്ഞ കുറച്ചു ദിവസമായി സംസ്ഥാനത്ത് മഴ പെയ്യുന്നത്. കൂടാതെ ഉയർന്ന തിരമാലയുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തിരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന നിർദേശവും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നുണ്ട്.
കേരള കർണാടക തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും ലക്ഷദ്വീപ് തീരത്തു നിന്നുള്ള മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം